സുവര്‍ണകാലം തീരുന്നു; അമേരിക്കക്ക് മുന്നറിയിപ്പുമായി സാമ്പത്തികവിദഗ്ധന്‍

വാഷിങ്ടണ്‍: യുഎസ് ഡോളര്‍ ഇന്‍ഡക്‌സിന് തിരിച്ചടി നേരിടുന്നതിനിടെ രാജ്യത്തിന് മുന്നറിയിപ്പുമായി സാമ്പത്തികവിദഗ്ധന്‍ പീറ്റര്‍ഷിഫ്. ആഗോളരംഗത്ത് പ്രതിസന്ധിയുണ്ടാവുമ്പോഴും പിടിച്ചുനില്‍ക്കുന്ന ഡോളര്‍ ഇറാന്‍-യുഎസ് യുദ്ധത്തിനിടെ വീണത് വന്‍ തിരിച്ചടിയുടെ സൂചനയാണെന്നാണ് ഷിഫിന്റെ അഭിപ്രായം. ഡോളറിന്റെ കരുത്ത് ചോരുന്നതിന്റെ സൂചനയായാണ് ഷിഫ് ഇതിനെ വിലയിരുത്തുന്നത്.
ഡോളര്‍ ഇന്‍ഡക്‌സ് 98നും താഴെ പോയി. ഇറാന്‍ യുദ്ധം അതിന്റെ നേട്ടമെല്ലാം ഒഴിക്കി കളഞ്ഞു. യുദ്ധം അതിന്റെ സുവര്‍ണനാളുകള്‍ കഴിഞ്ഞുവെന്ന സൂചനയാണ് നല്‍കുന്നത്. ഷിഫ് എക്‌സില്‍ കുറിച്ചു. ഡോളറിനുണ്ടാവുന്ന തിരിച്ചടി യുഎസ് സമ്പദ്‌വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡോളര്‍ ദുര്‍ബലമാകുന്നതോടെ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെയെല്ലാം വില ഉയരും. പലിശനിരക്ക് ഉയരുന്നതിനാല്‍ വായ്പകള്‍ കൂടുതല്‍ ചിലവുള്ളതായി മാറും. ഇത് ആളുകളുടെ നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും കാലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഡോളറിനെ വിശ്വസിച്ചിരുന്നു. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ സുരക്ഷിതനിക്ഷേപമായി ഡോളറിനെ കണ്ടിരുന്നു. എന്നാല്‍, ഇന്ന് സ്ഥിതി മാറിയിരിക്കുന്നു ഡോളര്‍ നേട്ടമുണ്ടാക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലരാജ്യങ്ങളും ഡോളറിനെ മുമ്പത്തെ പോലെ ആശ്രയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്‌സ് രാജ്യങ്ങള്‍ ഡോളറിന് പകരം സ്വര്‍ണമാണ് ഇപ്പോള്‍ കൂടുതല്‍ കരുതല്‍ നിക്ഷേപമായി സൂക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ യുഎസില്‍ പണപ്പെരുപ്പം വീണ്ടും ഉയരുന്നതിനിടയാക്കുമെന്നും അത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
Adjust Story Font
16

