Quantcast

രണ്ടാം ടെസ്റ്റിലും പാകിസ്താനെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക 

ഒന്നാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 177 റണ്‍സിന് പുറത്താവുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    6 Jan 2019 9:16 PM IST

രണ്ടാം ടെസ്റ്റിലും പാകിസ്താനെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക 
X

പരമ്പരയിലെ രണ്ടാം മത്സരത്തിലും പാകിസ്താനെതിരെ ഒമ്പത് വിക്കറ്റ് വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കക്ക് പരമ്പര നേട്ടം. ഈ പരമ്പര നേട്ടത്തോടെ സ്വന്തം നാട്ടിലെ തുടര്‍ച്ചയായ ഏഴാം പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. രണ്ടാമിന്നിങ്‌സില്‍ 41 റണ്‍സ് പിന്‍തുടര്‍ന്ന ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 177 റണ്‍സിന് പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്ക് വേണ്ടി മൂന്ന് വിക്കറ്റ് പ്രകടനം കാഴ്ച വച്ച ഡെയില്‍ സ്റ്റെയിനാണ് ആദ്യ ഇന്നിങ്‌സില്‍ പാകിസ്താനെ തകര്‍ത്തത്. നായകന്‍ സര്‍ഫറാസ് അഹമദ് 56 റണ്ണെടുത്തിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നായകന്‍ ഡുപ്ലെസിസിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ 431 റണ്‍സെടുത്തു. ഷഹീന്‍ അഫ്രിദി, മൊഹമ്മദ് ആമീര്‍ എന്നിവര്‍ പാകിസാതാനായി നാല് വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ പാകിസ്താന്‍ 294 റണ്‍സിന് പുറത്തായതോടെ ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ വെറും 41 റണ്‍സ് എന്ന നിലയിലെത്തി. പത്ത് ഓവറുകള്‍ക്കുള്ളില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം കാണുകയും ചെയ്തു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ജനുവരി 11ന് ജൊഹന്നസ്ബര്‍ഗില്‍ നടക്കും.

TAGS :

Next Story