Quantcast

സച്ചിനെക്കാള്‍ മികച്ച ബാറ്റ്സമാനാണ് കോഹ്‍ലിയെന്ന് രാഹുലും പാണ്ഡ്യയും; ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

പല വിവാദങ്ങള്‍ക്ക് വഴി വക്കുന്ന ഉത്തരങ്ങള്‍ പുറപ്പെടുവിക്കാന്‍ മിടുക്കനായ കരണ്‍ ജോഹര്‍ ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ ഒരു ചോദ്യം വച്ചു.

MediaOne Logo

Web Desk

  • Published:

    7 Jan 2019 2:39 PM IST

സച്ചിനെക്കാള്‍ മികച്ച ബാറ്റ്സമാനാണ് കോഹ്‍ലിയെന്ന് രാഹുലും പാണ്ഡ്യയും; ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ
X

ക്രിക്കറ്റില്‍ കളിക്കാര്‍ തമ്മിലുള്ള താരതമ്യവും അതിനെത്തുടര്‍ന്നുണ്ടാവുന്ന വിവാദങ്ങളും പതിവാണ്. ഇപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയും തമ്മിലുണ്ടായ ഒരു താരതമ്യ ചര്‍ച്ചയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചൂട് പിടിക്കുന്നത്. പ്രമുഖ ചാറ്റ് ഷോ ആയ കോഫി വിത്ത് കരണില്‍ പങ്കെടുത്ത് ഇന്ത്യന്‍ താരങ്ങളായ കെ.എല്‍ രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും നടത്തിയ അഭിപ്രായങ്ങളാണ് ചര്‍ച്ചാ വിഷയം.

പല വിവാദങ്ങള്‍ക്ക് വഴി വക്കുന്ന ഉത്തരങ്ങള്‍ പുറപ്പെടുവിക്കാന്‍ മിടുക്കനായ കരണ്‍ ജോഹര്‍ ഇത്തവണ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ ഒരു ചോദ്യം വച്ചു. സച്ചിനാണോ വിരാടാണോ മികച്ച ബാറ്റ്സ്മാന്‍ എന്നായിരുന്നു ഇത്തവണ കരണ്‍ ജോഹര്‍ കരുതിവച്ച ചോദ്യം.

ഒരു സംശയവും കൂടാതെ ഇരുവരും നായകന്‍ വിരാട് കോഹ്‍ലി തന്നെയാണ് മികച്ചതെന്ന് പറഞ്ഞു. സച്ചിന്‍ തെണ്ടുല്‍ക്കറെക്കാള്‍ മികച്ച ബാറ്റ്സ്മാനാണ് വിരാട് കോഹ്‍ലി എന്ന് പറഞ്ഞതില്‍ സാമൂഹ്യ മാധ്യങ്ങളില്‍ വലിയ തരത്തിലുള്ള പൊങ്കാലയാണ് ക്രിക്കറ്റ് ആരാധകര്‍ രാഹുലിനും പാണ്ഡ്യക്കുമെതിരെ നടത്തുന്നത്.

TAGS :

Next Story