ഹാർദിക് പാണ്ഡ്യയും ലോകേഷ് രാഹുലും പുറത്ത്
ഇവർക്കതിരായ ബി.സി.സി.ഐ അന്വേഷണം പൂർത്തിയാവുന്നതുവരെയാണ് സസ്പെൻഷൻ

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും പുറത്ത്. കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ ആയ കോഫി വിത് കരണില്‍ സ്ത്രീ വിരുദ്ധമായ രീതിയിലുള്ള പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവർക്കതിരായ ബി.സി.സി.ഐ അന്വേഷണം പൂർത്തിയാവുന്നതുവരെയാണ് സസ്പെൻഷൻ. കെ.എൽ രാഹുലിനെ ആദ്യ ഏകദിനത്തിലേക്ക് പരിഗണിക്കുന്നില്ലെന്നും ഹാർദിക് പാണ്ഡ്യ ടീമിലുണ്ടാവില്ലെന്നുമാണ് റിപ്പോർട്ടുകൾ.

സ്ത്രി വിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് ഇരുവരോടും ബി.സി.സി.ഐ വിശദീകരണം ചോദിച്ചിരുന്നെങ്കിലും വിശദീകരണം ബി.സി.സി.ഐക്ക് ബോധിച്ചില്ല. രണ്ട് ഏകദിനങ്ങളിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍
ये à¤à¥€ पà¥�ें- കോഫി വിത്ത് കരണിലെ ലൈംഗിക പരാമര്‍ശം; നിലപാട് വ്യക്തമാക്കി കോഹ്‌ലി
ഇരുവരേയും വിമര്‍ശിച്ച് ക്യാപ്റ്റൻ കോഹ്‍ലിയും രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഭാഗത്ത് നിന്ന് നോക്കുകയാണെങ്കില്‍ പിന്തുണക്കാന്‍ പറ്റാത്ത അഭിപ്രായ പ്രകടനമാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കോഹ്‍ലി വിമർശിച്ചിരുന്നു.
Adjust Story Font
16

