Quantcast

ചരിത്ര മത്സരത്തില്‍ 'ക്യാപ്റ്റന്‍ ഷോ'; നൂറാം മത്സരത്തില്‍ ആറാടി സഞ്ജു

രാജസ്ഥാനായി നൂറാം മത്സരത്തില്‍ കളത്തിലിറങ്ങിയ സഞ്ജു ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-03-29 15:44:24.0

Published:

29 March 2022 3:29 PM GMT

ചരിത്ര മത്സരത്തില്‍ ക്യാപ്റ്റന്‍ ഷോ; നൂറാം മത്സരത്തില്‍ ആറാടി സഞ്ജു
X

പുനെ: ആരാധകരുടെ പ്രതീക്ഷകളെ വീണ്ടും വാനോളമുയര്‍ത്തി പുനെയില്‍ സഞ്ജു ഷോ. രാജസ്ഥാനായി നൂറാം മത്സരത്തില്‍ കളത്തിലിറങ്ങിയ സഞ്ജു ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ക്കുകയായിരുന്നു. ക്യാപ്റ്റന്‍റെ ഇന്നിങ്സുമായി സഞ്ജു ടീമിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രാജസ്ഥാന് മികച്ച ടോട്ടലിലേക്ക് കുതിക്കുകയാണ്.

അഞ്ച് സിക്സറും മൂന്ന് ബൌണ്ടറിയുമുള്‍പ്പടെയായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്. സഞ്ജു നിറഞ്ഞാടിയപ്പോള്‍ പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍റെ തുടക്കം കസറി. സഞ്ജുവിന്‍റെ 16 ആം ഐ.പി.എല്‍ അര്‍ദ്ധസെഞ്ച്വറിയാണ്. സഞ്ജുവിന് കൂട്ടായി മലയാളി താരം ദേവ്ദത്ത് പടിക്കലും തകര്‍ത്തടിച്ചെങ്കിലും അര്‍ദ്ധസെഞ്ച്വറിക്കരികില്‍ താരം വീണു. 29 പന്തില്‍ നാല് ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെയായിരുന്നു ദേവ്ദത്ത് പടിക്കലിന്‍റെ ഇന്നിങ്സ്. 27 പന്തില്‍ 55 റണ്‍സെടുത്ത സഞ്ജു അര്‍ദ്ധ സെഞ്ച്വറി നേടിയതിന് പിന്നാലെ പുറത്താകുകയായിരുന്നു. നേരത്തെ സിക്സറിലൂടെയാണ് സഞ്ജു ഫിഫ്റ്റി തികച്ചത്.

രാജസ്ഥാന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ജോസ് ബട്‍ലറും ജെയ്സ്വാളും ചേര്‍ന്ന് ടീമിന് മികച്ച തുടക്കാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്. നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ജയ്സ്വാളിനെയാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. റണ്‍സെടുത്ത ജയ്സ്വാളിനെ സ്റ്റെഫേര്‍ഡ് പുറത്താക്കുകയായിരുന്നു. വണ്‍ഡൌണായെത്തിയ സഞ്ജു ജോസ് ബട്‍ലറിന് മികച്ച പിന്തുണ നല്‍കുമെന്ന് തോന്നിച്ച സമയത്ത് ബട്‍‍ലറിനെ പുറത്താക്കി ഉമ്രാന്‍ മാലിക്ക് ഹൈദരാബാദിന് ആശ്വാസമേകി. 28 പന്തില്‍ മൂന്ന് ബൌണ്ടറിയും മൂന്ന് സിക്സറുമുള്‍പ്പടെ 35 റണ്‍സാണ് ബട‍ലര്‍ നേടിയത്.

പിന്നീടൊത്തുചേര്‍ന്ന മലയാളി കോംബോ രാജസ്ഥാന്‍ ഇന്നിങ്സിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്ന് രാജസ്ഥാന്‍ റാഞ്ചിയ മലയാളി താരം പടിക്കല്‍ രാജസ്ഥാന്‍ ജഴ്സിയില്‍ അരങ്ങേറ്റം ഗംഭീരമാക്കി. സഞ്ജുവിനൊപ്പം 73 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ പടിക്കല്‍ പടുത്തുയര്‍ത്തിയത്. 9 പന്തില്‍ നാല് ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെയായിരുന്നു ദേവ്ദത്ത് പടിക്കല്‍ 41 റണ്‍സെടുത്തു.

ടോപ് ഗിയറില്‍ ബാറ്റ് വീശിയ സഞ്ജു അഞ്ച് സിക്സറും മൂന്ന് ബൌണ്ടറിയുമുള്‍പ്പടെ അര്‍ദ്ധസെഞ്ച്വറിയിലേക്ക് അതിവേഗം കുതിക്കുകയായിരുന്നു. 27 പന്തില്‍ 55 റണ്‍സെടുത്ത സഞ്ജു അര്‍ദ്ധ സെഞ്ച്വറി നേടിയതിന് പിന്നാലെ പുറത്താകുകയായിരുന്നു. സിക്സറിലൂടെയാണ് സഞ്ജു തന്‍റെ അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയത്


TAGS :

Next Story