മൂന്നാമതും പെൺകുഞ്ഞെന്ന് സംശയം; ഗർഭിണിയായ ഭാര്യയേയും പെൺമക്കളേയും സ്വിമ്മിങ് പൂളിൽ മുക്കി കൊലപെടുത്തി യുവാവ്
നീന്തൽ കുളത്തിൽ കാൽത്തെറ്റി വീണാണ് മരണമെന്നായിരുന്നു ഭർത്താവ് ആദ്യം പറഞ്ഞത്

- Published:
4 April 2026 2:23 PM IST

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലിൽ ഗർഭിണിയായ ഭാര്യയേയും രണ്ട് പെൺമക്കളെയും സ്വിമ്മിങ് പൂളിൽ മുക്കി കൊലപെടുത്തിയ യുവാവ് അറസ്റ്റിൽ. വാറങ്കൽ സ്വദേശി ഫർഹത്ത്, മക്കളായ ഉമേര, ആയിഷ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഗർഭിണിയായിരുന്ന ഫർഹത്തിന് മൂന്നാമതും പെൺകുഞ്ഞാണ് ജനിക്കാനിരിക്കുകയെന്ന വിവരം ലഭിച്ചതോടെ ഭർത്താവ് അസ്ഹറുദ്ദീൻ ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ഫർഹത്ത് നിരസിച്ചതോടെ വീട്ടിൽ നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നീന്തൽ കുളത്തിൽ കാൽത്തെറ്റി വീണാണ് മരണമെന്നായിരുന്നു അസ്ഹറുദ്ദീൻ ആദ്യം പറഞ്ഞത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ആൺകുഞ്ഞ് വേണമെന്ന ആവശ്യത്തെ ചൊല്ലിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിൽ മൊഴി നൽകി. വ്യാഴാഴ്ചയാണ് ഹനംകൊണ്ടയിലെ വീടിനടുത്തെ നീന്തൽ കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. അയൽവാസികളും ബന്ധുക്കളും ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Adjust Story Font
16
