Quantcast

വിവാഹത്തിന് മദ്യം വിളമ്പിയില്ല; വധൂവരന്‍മാരെ മർദിച്ച് അയല്‍വാസികള്‍, പണവും വീട്ടുപകരണങ്ങളും മോഷ്ടിച്ചു, സംഭവം ഇങ്ങനെ

വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് മദ്യം ആവശ്യപ്പെട്ടതെന്ന് വരന്റെ അമ്മ പറഞ്ഞു

MediaOne Logo

ലാൽകുമാർ

  • Updated:

    2026-04-05 14:32:25.0

Published:

5 April 2026 7:37 PM IST

വിവാഹത്തിന് മദ്യം വിളമ്പിയില്ല; വധൂവരന്‍മാരെ മർദിച്ച് അയല്‍വാസികള്‍, പണവും വീട്ടുപകരണങ്ങളും മോഷ്ടിച്ചു, സംഭവം ഇങ്ങനെ
X

ഭോപ്പാൽ: വിവാഹത്തിൽ മദ്യം വിളമ്പാത്തതിൽ മദ്യം നല്‍കാത്തതില്‍ വരനെയും കുടുംബാംഗങ്ങളെയും ആക്രമിച്ച് ഒരു സംഘം അതിഥികൾ. മധ്യപ്രദേശിലെ ഗ്വാളിയോറിലെ പട്ടായ് ഗ്രാമത്തിലാണ് സംഭവം. അക്രമത്തിൽ വരന്റെ വീട്ടുകാരിൽ ചിലർക്ക് പരിക്കേറ്റു. പ്രതികള്‍ വീട്ടില്‍ നിന്ന് പണവും വീട്ടുപകരണങ്ങളും കവര്‍ന്നതായും പൊലീസ് പറഞ്ഞു.

പട്ടായ് ഗ്രാമത്തിലെ മഹേഷ് ജാതവിൻ്റെ വിവാഹ ആഘോഷത്തിനിടെയാണ് അയൽക്കാർ മദ്യം വിളമ്പണമെന്ന് ആവശ്യപ്പെട്ടത്. ഇത് പിന്നീട് തർക്കത്തിലേക്ക് നയിക്കുകയായിരുന്നു. വിവാഹത്തിൽ മദ്യം നൽകാനോ പണം നൽകാനോ വരൻ വിസമ്മതിച്ചതിനെ തുടർന്ന് അക്രമത്തിൽ കലാശിച്ചു.

വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് അയല്‍വാസികള്‍ മദ്യം ആവശ്യപ്പെട്ട് എത്തിയതെന്ന് വരന്റെ അമ്മ പറഞ്ഞു. മദ്യം നല്‍കാനാവില്ലെന്ന് പറഞ്ഞതോടെ മദ്യം വാങ്ങാനായി പണം ആവശ്യപ്പെടുകയായിരുന്നു. സമ്മതിക്കാതെ വന്നതോടെ ഒരു സംഘം അക്രമിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story