Quantcast

ദുല്‍ഖറിന്റെ അച്ഛനായി മുകേഷ്; സംവിധാനം സത്യന്‍ അന്തിക്കാട്

MediaOne Logo

admin

  • Published:

    9 May 2018 12:10 PM GMT

ദുല്‍ഖറിന്റെ അച്ഛനായി മുകേഷ്; സംവിധാനം സത്യന്‍ അന്തിക്കാട്
X

ദുല്‍ഖറിന്റെ അച്ഛനായി മുകേഷ്; സംവിധാനം സത്യന്‍ അന്തിക്കാട്

തൃശൂര്‍ പശ്ചാത്തലമായ ചിത്രത്തില്‍ മുകേഷാണ് ദുല്‍ഖറിന്റെ അച്ഛനാവുന്നത്.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ആദ്യമായി ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നു. തൃശൂര്‍ പശ്ചാത്തലമായ ചിത്രത്തില്‍ മുകേഷാണ് ദുല്‍ഖറിന്റെ അച്ഛനാവുന്നത്. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ചിത്രമെന്ന് സത്യന്‍ അന്തിക്കാട് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

'ഒരു അപ്പര്‍-മിഡില്‍ ക്ലാസ് ബിസിനസുകാരുടെ കുടുംബമാണ് ദുല്‍ഖറിന്റേത്. മുകേഷും മമ്മൂട്ടിയും ഒട്ടേറെ ചിത്രങ്ങളില്‍ ഒരുമിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ ദുല്‍ഖര്‍ ആദ്യമായാണ് മുകേഷിനൊപ്പം അഭിനയിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. ലൊക്കേഷന് വേണ്ടിയുള്ള തെരച്ചിലിലാണ് ഇപ്പോള്‍. തൃശൂര്‍ നഗരത്തിലാവും ചിത്രീകരണം', സത്യന്‍ അന്തിക്കാട് പറഞ്ഞു. ജൂലൈയിലാവും ചിത്രീകരണം തുടങ്ങുക.

TAGS :

Next Story