Quantcast

ക്രിമിനലുകളെ പോലെ പെരുമാറുന്ന ഫാന്‍സിനൊപ്പമല്ല, പാര്‍വതിക്കൊപ്പമാണ് മമ്മൂട്ടി നില്‍ക്കേണ്ടത്: ദീദി

MediaOne Logo

Sithara

  • Published:

    31 May 2018 6:58 PM GMT

ക്രിമിനലുകളെ പോലെ പെരുമാറുന്ന ഫാന്‍സിനൊപ്പമല്ല, പാര്‍വതിക്കൊപ്പമാണ് മമ്മൂട്ടി നില്‍ക്കേണ്ടത്: ദീദി
X

ക്രിമിനലുകളെ പോലെ പെരുമാറുന്ന ഫാന്‍സിനൊപ്പമല്ല, പാര്‍വതിക്കൊപ്പമാണ് മമ്മൂട്ടി നില്‍ക്കേണ്ടത്: ദീദി

സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകയുടെ വേദനയിൽ സാന്ത്വനമായി സ്ഥിതിസമത്വത്തിനായുള്ള പോരാട്ടത്തിൽ നീതിയുടെ സ്വരമായി മമ്മൂക്ക ഇടപെടാതിരിക്കുന്നത് താങ്ങാനാവാത്ത ഖേദമാണുണ്ടാക്കുന്നതെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍

ആണധികാരത്താൽ മതിമറന്ന് ക്രിമിനലുകളെ പോലെ സ്ത്രീത്വത്തെ അപമാനിക്കുന്ന ഫാൻസിനൊപ്പമല്ല, സ്ത്രീയുടെ അന്തസ്സിനായി പോരാടുന്ന പാർവ്വതിക്കൊപ്പമാണ് മമ്മൂട്ടി നിൽക്കേണ്ടതെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. അതാണ് യഥാർത്ഥ ഹീറോയിസം. അതാണ് ഒരു യഥാർത്ഥ ഹീറോയിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ദീദി ഫേസ് ബുക്കിലെഴുതി.

വെള്ളിത്തിരയിലെ കഥാപാത്രങ്ങള്‍ മാത്രമല്ല നിത്യജീവിതത്തിലും മമ്മൂക്കയുടെ സ്വരം വേദനിക്കുന്നവർക്ക് സാന്ത്വനമാകുന്നത് നേരിൽ കണ്ടാണ് താൻ വളർന്നത്. സാന്ത്വന പരിചരണ പ്രസ്ഥാനമടക്കമുള്ള നിരവധി സന്നദ്ധ പ്രവർത്തനങ്ങളിൽ ഒപ്പം പ്രവർത്തിക്കാനും അവസരമുണ്ടായിട്ടുണ്ട്. എന്നാൽ സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകയുടെ വേദനയിൽ സാന്ത്വനമായി സ്ഥിതിസമത്വത്തിനായുള്ള പോരാട്ടത്തിൽ നീതിയുടെ സ്വരമായി മമ്മൂക്ക ഇടപെടാതിരിക്കുന്നത് താങ്ങാനാവാത്ത ഖേദമാണുണ്ടാക്കുന്നത്. മൗനം വെടിഞ്ഞ് സ്വന്തം നിലപാട് വ്യക്തമാക്കണമെന്നും ദീദി ആവശ്യപ്പെട്ടു.

ഫാൻസിന്റെ സ്ത്രീകളോടുള്ള അക്രമാസക്തവും അവഹേളനപരവുമായ ട്രോളുകൾക്ക് തടയിടാൻ ആവശ്യമായ ഹീറോയിസം മമ്മൂട്ടി യഥാർത്ഥ ജീവിതത്തിലും കാണിക്കണമെന്നാണ് അഭ്യർത്ഥന. ഹീറോയിസം എന്നാൽ മൗനം കൊണ്ട് മുറിവേല്‍പിക്കലല്ല, വാക്കുകൾ കൊണ്ട് മുറിവുണക്കലാണെന്നും ദീദി ദാമോദരന്‍ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

TAGS :

Next Story