Quantcast

അമ്മയുമായി സഹകരിക്കാനില്ല; നിലപാട് വ്യക്തമാക്കി കൂടുതല്‍ നടിമാര്‍ രംഗത്ത്

ആശയപരമായ സംവാദത്തിന് കെല്‍പ്പില്ലാത്ത സംഘടനയെ തള്ളിപ്പറയുന്നുവെന്നും നടിമാര്‍.

MediaOne Logo

Web Desk

  • Published:

    1 July 2018 11:07 AM IST

അമ്മയുമായി സഹകരിക്കാനില്ല; നിലപാട് വ്യക്തമാക്കി കൂടുതല്‍ നടിമാര്‍ രംഗത്ത്
X

അമ്മയുമായി സഹകരിക്കില്ലെന്ന് നിലപാട് വ്യക്തമാക്കി കൂടുതല്‍ നടിമാര്‍ രംഗത്ത്. തുല്യ വേതനമില്ലാത്ത മേഖലയില്‍ താരസംഘടനയിലേക്ക് 1 ലക്ഷം രൂപ അംഗത്വ ഫീസ് ചുമത്തുന്നു.

തൊഴിലിടത്തിലെ സുരക്ഷയില്‍ അമ്മയുടെ തീരുമാനങ്ങളില്‍ വിശ്വാസമില്ല. ഡബ്ല്യു.സി.സി സ്ഥാപക അംഗങ്ങളോട് അമ്മ പുലര്‍ത്തുന്ന മൌനം അപകടകരം. അമല, ര‍ഞ്ജിനി, സജിത മഠത്തില്‍ ഉള്‍പ്പെടെ 14 പേരുടേതാണ് പ്രസ്താവന. ആശയപരമായ സംവാദത്തിന് കെല്‍പ്പില്ലാത്ത സംഘടനയെ തള്ളിപ്പറയുന്നുവെന്നും നടിമാര്‍ വ്യക്തമാക്കി.

TAGS :

Next Story