Quantcast

രാത്രിയുടെ രാജകുമാരന്‍ ഒടിയന്‍ മാണിക്യനും പ്രഭയും; ‘കൊണ്ടോരാം’ വീഡിയോ ഗാനം കാണാം

MediaOne Logo

Web Desk

  • Published:

    15 Dec 2018 5:52 AM GMT

രാത്രിയുടെ രാജകുമാരന്‍ ഒടിയന്‍ മാണിക്യനും പ്രഭയും; ‘കൊണ്ടോരാം’ വീഡിയോ ഗാനം കാണാം
X

മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനിലെ ‘കൊണ്ടോരാം’ ഗാനത്തിന്റെ വീഡിയോ ഗാനം പുറത്തിറങ്ങി.നേരത്തെ പുറത്തിറങ്ങിയ ലിറിക്കല്‍ ഗാനത്തിന് പുറത്തിറങ്ങി നാലാം നാള്‍ പിന്നിട്ടപ്പോള്‍ 20 ലക്ഷത്തിലധികം കാഴ്ച്ചക്കാരെയാണ് നേടിയത്. രാത്രിയുടെ മനോഹരമായ രംഗങ്ങളുമായി എത്തിയ വീഡിയോഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒടിയന്‍ മാണിക്യനും പ്രഭയും തമ്മിലുള്ള അടുപ്പം കാണിക്കുന്നതാണ് ‘കൊണ്ടോരാം’ ഗാനം. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം. ജയചന്ദ്രനാണ്. സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലുമാണ് ആലപിച്ചിരിക്കുന്നത്.

അതേ സമയം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. തമിഴ് എം.വി എന്ന സൈറ്റിലാണ് ചിത്രത്തിന്റെ തിയറ്റര്‍ കോപ്പി പ്രചരിച്ചത്. വൈകീട്ട് മൂന്ന് മണിക്കാണ് ചിത്രം അപ്‍ലോഡ് ചെയ്തത്.എന്നാല്‍ ഒടിയന്‍ സിനിമയുടെ വ്യാജന്‍ പത്ത് മിനുറ്റ് കൊണ്ട് തടയാന്‍ സാധിച്ചുവെന്നാണ് ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെടുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്‍പ് ചെന്നൈയിലെ കോടതിയെ സമീപിച്ചെന്നും വ്യാജ പതിപ്പ് വരികയാണെങ്കില്‍ തടയാനുള്ള വെബ്സൈറ്റുകള്‍ ആദ്യമേ തടയാന്‍ അനുമതി ലഭിച്ചിരുന്നെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

മലയാളികള്‍ കാത്തിരുന്ന ഒടിയന് സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താലിനെ വക വെക്കാതെയാണ് ഒടിയന്റെ റിലീസ് നടത്തിയത്. എന്നാൽ, ചിത്രത്തിനെതിരെ മോശം പ്രചരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തുയരാന്‍ ഒടിയന് കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ये भी पà¥�ें- ശ്രീകുമാർ മേനോന് അൽഫോൺസ് പുത്രനിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്

TAGS :

Next Story