Quantcast

നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Updated:

    2023-06-12 16:43:10.0

Published:

12 Jun 2023 4:42 PM GMT

Actor Kazan Khan passed away
X

കൊച്ചി: ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ.എം ബാദുഷയാണ് ഈ വിവരം പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.

. ഗാന്ധർവ്വം, സിഐഡി മൂസ, ദ കിങ്, വർണപ്പകിട്ട്, ഡ്രീംസ്, ദ ഡോൺ, മായാമോഹിനി, രാജാധിരാജ, ഇവൻ മര്യാദരാമൻ, ഓ ലൈല ഓ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഇതിൽ മിക്കതും വില്ലൻ വേഷങ്ങളായിരുന്നു.

1992 ൽ റിലീസ് ചെയ്ത സെന്തമിഴ് പാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലായി 50 ഓളം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

TAGS :

Next Story