Quantcast

'ഉള്ള് നീറുമ്പോഴും ആ അമ്മയ്ക്ക് മകനെക്കുറിച്ച് അഭിമാനം'; വീരമൃത്യുവരിച്ച വൈശാഖിന്റെ അമ്മയെ ഫോണില്‍ വിളിച്ച് മോഹന്‍ലാല്‍

ഇട്ടിമാണി എന്ന സിനിമയുടെ ലൊക്കേഷനില്‍ വൈശാഖിനെ കണ്ടുമുട്ടിയതും. ചിത്രമെടുത്ത കാര്യവും മോഹന്‍ലാല്‍ ഓര്‍ത്തെടുത്തു.

MediaOne Logo

Web Desk

  • Updated:

    2021-10-15 11:20:33.0

Published:

15 Oct 2021 11:19 AM GMT

ഉള്ള് നീറുമ്പോഴും ആ അമ്മയ്ക്ക് മകനെക്കുറിച്ച് അഭിമാനം; വീരമൃത്യുവരിച്ച വൈശാഖിന്റെ അമ്മയെ ഫോണില്‍ വിളിച്ച് മോഹന്‍ലാല്‍
X

ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ജവാന്‍ വൈശാഖിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. വൈശാഖിന്റെ അമ്മയെ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് സംസാരിച്ചു. തീവ്ര വേദന ഉള്ളില്‍ ഉരുകുമ്പോഴും ആ അമ്മയുടെ വാക്കുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി ജീവന്‍ സമര്‍പ്പിച്ച മകനെക്കുറിച്ചുള്ള ആത്മാഭിമാനമാണെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

കാശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സഹോദരന്‍ വൈശാഖിന്റെ അമ്മയുമായി ഇന്ന് രാവിലെ കുറച്ചു നേരം സംസാരിക്കുകയുണ്ടായി. മകനെ നഷ്ടപ്പെട്ട തീവ്രവേദന ഉള്ളില്‍ ഉരുകുമ്പോഴും ഇന്ത്യ എന്ന മഹാരാജ്യത്തിനു വേണ്ടി ജീവന്‍ സമര്‍പ്പിച്ച വൈശാഖിനെക്കുറിച്ചുള്ള ആത്മാഭിമാനം ആ അമ്മയുടെ വാക്കുകളില്‍ വിങ്ങി നിറഞ്ഞിരുന്നു. എന്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികള്‍. ഇട്ടിമാണി എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞങ്ങള്‍ കണ്ടുമുട്ടിയിരുന്നു. ചേര്‍ന്ന് നിന്ന് ചിത്രമെടുത്ത ഓര്‍മകള്‍ ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്.

TAGS :

Next Story