Quantcast

ഭാഗ്യം ചിരിച്ചു, ഞാൻ 100 കോമഡി പറഞ്ഞാൽ ഒരെണ്ണം ഏൽക്കും; മമ്മൂട്ടിയെക്കുറിച്ച് അസീസ്

സന്തത സഹചാരിയായ ജോര്‍ജിനും സഹതാരങ്ങള്‍ക്കുമൊപ്പം നടന്നുനീങ്ങുന്ന മമ്മൂട്ടിയുടെ ചിത്രമാണ് അസീസ് പങ്കുവച്ചത്

MediaOne Logo

Web Desk

  • Published:

    21 March 2023 11:09 AM IST

kannur squad
X

കണ്ണൂര്‍ സ്ക്വാഡിന്‍റെ ലൊക്കേഷനില്‍ നിന്ന്

പുതിയ നിയമം, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങി നിരവധി ചിത്രങ്ങളുടെ ക്യാമറാമാനായ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്' കണ്ണൂര്‍ സ്ക്വാഡ്'. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി തന്നെയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിമിക്രി കലാകാരന്‍ അസീസ് നെടുമങ്ങാടും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയെക്കുറിച്ച് അസീസ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സന്തത സഹചാരിയായ ജോര്‍ജിനും സഹതാരങ്ങള്‍ക്കുമൊപ്പം നടന്നുനീങ്ങുന്ന മമ്മൂട്ടിയുടെ ചിത്രമാണ് അസീസ് പങ്കുവച്ചത്. അസീസ് പറഞ്ഞ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. '' ഭാഗ്യം മമ്മൂക്കാ ചിരിച്ചു ഞാൻ 100 കോമഡി പറഞ്ഞാൽ ഒരെണ്ണം ഏൽക്കും'' എന്നാണ് ചിത്രത്തിനു നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. മുഹമ്മദ് ഷാഫി, റോണി ഡേവിഡ് രാജ് എന്നിവര്‍‌ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ക്യാമറ-മുഹമ്മദ് റാഹില്‍, സംഗീതം-സുഷിന്‍ ശ്യാം. വിജയരാഘവന്‍,സണ്ണി വെയ്‍ന്‍, റോണി ഡേവിഡ്, ശബരീഷ് വര്‍മ, ദീപക് പറമ്പോല്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

TAGS :

Next Story