Quantcast

ചെക്ക് ബൗൺസ് കേസ്: ബോളിവുഡ് നടൻ രാജ്പാൽ യാദവ് കുറ്റക്കാരൻ തന്നെയെന്ന് ഡൽഹി ഹൈക്കോടതി

തുക അടയ്ക്കുമെന്ന് പല തവണ ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    10 July 2026 4:04 PM IST

ചെക്ക് ബൗൺസ് കേസ്: ബോളിവുഡ് നടൻ രാജ്പാൽ യാദവ് കുറ്റക്കാരൻ തന്നെയെന്ന് ഡൽഹി ഹൈക്കോടതി
X

ന്യൂഡൽഹി: ചെക്ക് ബൗൺസ് കേസിൽ ബോളിവുഡ് നടൻ രാജ്പാൽ യാദവ് കുറ്റക്കാരനെന്ന വിധി ശരിവെച്ച് ഡൽഹി ഹൈക്കോടതി. ആറ് മാസത്തെ തടവുശിക്ഷ മൂന്നുമാസമായി കുറച്ചുകൊണ്ട് ജസ്റ്റിസ് സ്വർണ കാന്ത ശർമയുടേതാണ് വിധി.

പ്രോബഷൻ ഓഫ് ഒഫൻഡേഴ്സ് ആക്ട് പ്രകാരം ഇളവ് അനുവദിക്കണമെന്ന് രാജ്പാൽ കോടതിയെ അറിയിച്ചെങ്കിലും ആവശ്യം കോടതി തള്ളുകയായിരുന്നു. ഈ ഇളവിന് അർഹനല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ‌തുക അടയ്ക്കുമെന്ന് രാജ്പാൽ പല തവണ ഉറപ്പ് നൽകിയിട്ടും പിന്നീട് അദ്ദേഹം പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

‌ഈ കേസിൽ രാജ്പാലിന് നേരത്തെ വിചാരണ കോടതി തടവുശിക്ഷ വിധിച്ചിരുന്നു. പ്രമുഖ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹാസ്യതാരമാണ് രാജ്പാൽ യാദവ്. അതേസമയം, താരം കോടതി ഉത്തരവിനെക്കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

ചെക്ക് ബൗൺസ് കേസ്

2012ൽ രാജ്പാൽ യാദവ് ആദ്യമായി സംവിധാനം ചെയ്ത 'അതാ പതാ ലാപ്പാതാ' എന്ന ചിത്രത്തിന്റെ നിർമ്മാണത്തിനായി മുരളി പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 2010ൽ അഞ്ച് കോടി രൂപ കടം വാങ്ങിയതുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. ചിത്രം വൻ പരാജയം ഏറ്റുവാങ്ങിയതോടെ വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുകയും പിന്നീട് തുക തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായതിനെത്തുടർന്നാണ് കേസാവുകയായിരുന്നു.

TAGS :

Next Story