Quantcast

തിയേറ്ററുകളിൽ രജനിയുടെ 'ഷോ'; 'ജയിലറിൽ' മാസായി മോഹൻലാലും

ആദ്യ ഷോ അവസാനിച്ചപ്പോൾ മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    10 Aug 2023 9:18 AM GMT

തിയേറ്ററുകളിൽ രജനിയുടെ ഷോ; ജയിലറിൽ മാസായി മോഹൻലാലും
X

നീണ്ട കാത്തിരിപ്പിനൊടുവിൽ സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 'ജയിലർ' സിനിമ റിലീസ് ചെയ്തു. വലിയ ആഘോഷത്തോടെയാണ് ആരാധകർ സിനിമയെ സ്വീകരിച്ചത്. രജനികാന്തിന്റെ 169 ാം ചിത്രമായ ജയിലർ സംവിധാനം ചെയ്തിരിക്കുന്നത് നെൽസൺ ദിലീപ് കുമാറാണ്.ആദ്യ ഷോ കഴിയുമ്പോൾ സിനിമക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രാവിലെ ആറു മണിക്കാണ് ജയിലറിന്റെ ആദ്യ ഷോ കേരളത്തിൽ പ്രദർശിപ്പിച്ചത്. പുലർച്ചെ മുതൽ തിയേറ്ററിലേക്ക് എത്തിയ ആരാധകർ ആഘോഷങ്ങൾ തുടങ്ങിയിരുന്നു.



ആദ്യ ഷോ അവസാനിച്ചപ്പോൾ മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിച്ചത്. രണ്ട് വർഷത്തിന് ശേഷം ഇറങ്ങുന്ന രജനി നിനിമക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. മലയാളികളുടെ സ്വന്തം മോഹൻലാലും കന്നട സൂപ്പർ താരം ശിവരാജ്കുമാറും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇത് ആവേശം ഇരട്ടിയാക്കി. ഏതാനും നിമിഷം മാത്രമാണ് മോഹൻലാൽ ചിത്രത്തിലുള്ളത്. എന്നാൽ മോഹൻലാലിന്റെ എൻട്രിയും അനിരുദ്ധിന്‍റെ ബി.ജി.എമ്മും തിയേറ്ററുകളെ ഇളക്കിമറിക്കുകയായിരുന്നു.

ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത് നടന്‍ വിനായകനാണ്. വര്‍മ്മ എന്ന മലയാളിയായ വില്ലനായി എത്തുന്ന വിനയനും മികച്ച പ്രകടനമാണ് സിനിമയിലുടനീളം കാഴ്ചവെക്കുന്നത്. മോഹന്‍ലാലിന് പുറമെ നടന്‍ ശിവരാജ് കുമാര്‍, ജാക്കി ഷെറോഫ്, , തെലുങ്ക് താരം സുനില്‍, നടി തമന്ന എന്നിവരും അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്.

രജനിയുടെ മാസ് പ്രകടനത്തിന് ഉതകുന്ന ബി.ജി.എമ്മും സംഗീതവും ഒരുക്കിയത് അനിരുദ്ധാണ്. ആദ്യം മുതൽ അവസാനം വരെ രജനികാന്തിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആക്ഷനൊപ്പം കോമഡിക്കും നെൽസൺ ചിത്രത്തിൽ തുല്യപ്രാധാന്യം നൽകിയിട്ടുണ്ട്. നടൻ വിജയിയെ നായകനാക്കി ചെയ്ത 'ബീസ്റ്റാണ്' നെൽസൻ അവസാനം സംവിധാനം ചെയ്തത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ വിതരണത്തിന് എത്തിച്ച സിനിമയുടെ ഡിസ്ട്രിബ്യൂഷൻ പാർട്ടണർ ഡ്രീം ബിഗ് ഫിലിംസാണ് .


TAGS :

Next Story