Quantcast

ഓസ്കര്‍ പോലുള്ള സില്ലി അവാർഡുകൾ അമേരിക്ക കയ്യിൽ വെച്ചോട്ടെ, നമുക്ക് ദേശീയ അവാർഡുണ്ട്: കങ്കണ റണാവത്ത്

'എമർജൻസി' നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്

MediaOne Logo

Web Desk

  • Published:

    17 March 2025 12:39 PM IST

ഓസ്കര്‍ പോലുള്ള സില്ലി അവാർഡുകൾ അമേരിക്ക കയ്യിൽ വെച്ചോട്ടെ, നമുക്ക് ദേശീയ അവാർഡുണ്ട്: കങ്കണ റണാവത്ത്
X

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്ത് സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ എത്തിയ 'എമർജൻസി' എന്ന ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച. അടിയന്തരാവസ്ഥ പ്രമേയമാക്കിയ ചിത്രം ബോക്സോഫീസില്‍ മൂക്കുംകുത്തി വീണിരുന്നു. ചിത്രം കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. എന്നാൽ എമർജൻസി ഓസ്കാർ പുരസ്‌കാരത്തിന് അയക്കണമെന്ന് ആരാധകന്റെ കമന്റിന് കങ്കണ നൽകിയ മറുപടിയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.

ചിത്രം ഒടിടിയില്‍ വന്ന ശേഷമുള്ള പ്രതികരണങ്ങളും അവലോകനങ്ങളും ഇൻസ്റ്റാഗ്രാമിൽ കങ്കണ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതിലാണ് ചിത്രത്തിന് ഓസ്കാർ പുരസ്‌കാരം നേടാൻ അർഹതയുണ്ടെന്ന് ആരാധകന്റെ കമന്റും കങ്കണ പങ്കുവെച്ചത്. 'അമേരിക്ക അവരുടെ യഥാർത്ഥ മുഖം അംഗീകരിക്കാൻ ഇഷ്ടപ്പെടുന്നില്ല, വികസ്വര രാജ്യങ്ങളെ അവർ എങ്ങനെ ഭീഷണിപ്പെടുത്തി അടിച്ചമർത്തുകയും വളച്ചൊടിക്കുകയും ചെയ്യുന്നു എന്നത് എമര്‍ജന്‍സിയില്‍ ഞങ്ങൾ തുറന്നുകാട്ടിയിട്ടുണ്ട്. അവരുടെ സില്ലി ഓസ്കര്‍ അവർ കൈയ്യില്‍ തന്നെ വച്ചോട്ടെ. നമുക്ക് നമ്മുടെ ദേശീയ അവാർഡുണ്ട്' എന്നായിരുന്നു കങ്കണയുടെ മറുപടി.

'എമർജൻസി' നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തെക്കുറിച്ച് ട്രോളുകൾ മീമുകളും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തിൽ ഇന്ദിര ഗാന്ധിയുടെ വേഷം ചെയ്ത കങ്കണയുടെ പ്രകടനത്തെക്കുറിച്ചും മോശം അഭിപ്രായമാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്. വളരെ വികലമായിട്ടാണ് കങ്കണ ഇന്ദിരാ ഗാന്ധിയെ അവതരിപ്പിച്ചതെന്നും നടിയുടെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് ഇതെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. എന്നാൽ ചിത്രം വേൾഡ് ക്ലാസ് ആണെന്നും ചില ആരാധകർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

TAGS :

Next Story