Quantcast

'ഞങ്ങൾ തമ്മിൽ ഈഗോയില്ല, ഞാനും ലാലും ഉറ്റ സുഹൃത്തുക്കളാണ്'; പേട്രിയറ്റിൽ കഥയാണ് ഹീറോയെന്ന് മമ്മൂട്ടി

സ്റ്റാര്‍ഡം ചുമലിലേറ്റി കൊണ്ടു നടക്കുന്നവരല്ല ഞങ്ങൾ

MediaOne Logo
ഞങ്ങൾ തമ്മിൽ ഈഗോയില്ല, ഞാനും ലാലും ഉറ്റ സുഹൃത്തുക്കളാണ്; പേട്രിയറ്റിൽ കഥയാണ് ഹീറോയെന്ന് മമ്മൂട്ടി
X

മുംബൈ: വര്‍ഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. ഈയിടെ റിലീസായ ചിത്രത്തിന്‍റെ ട്രെയിലര്‍ വലിയ കയ്യടി നേടിയിരുന്നു. രണ്ടു പേരും മലയാളത്തിലെ സൂപ്പര്‍താരങ്ങളായതിനാൽ ചിത്രത്തിലെ ഹീറോ ആരാണെന്നായിരുന്നു പ്രേക്ഷകരുടെ സംശയം. ഇപ്പോഴിതാ ഈ സംശയത്തിന് മറുപടി നൽകുകയാണ് മമ്മൂട്ടി. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പേട്രിയറ്റിനെക്കുറിച്ച് മാത്രമല്ല, മോഹൻലാലുമായുള്ള സൗഹൃദത്തെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചുമെല്ലാം മമ്മൂട്ടി സംസാരിച്ചു.

'' ഞാനും മോഹൻലാലും. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നത്. പക്ഷേ ആ സിനിമ യഥാർത്ഥത്തിൽ താരമൂല്യത്താൽ മുന്നോട്ട് പോകുന്ന ഒന്നല്ല. ഞങ്ങൾ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന് മാത്രം. ആ സിനിമ യഥാർത്ഥത്തിൽ മുന്നോട്ട് പോകുന്നത് അതിന്റെ ഉള്ളടക്കത്തിലൂടെയും കഥയിലൂടെയുമാണ്'' മമ്മൂട്ടി പറഞ്ഞു. പേട്രിയറ്റിൽ ആരാണ് ഹീറോ എന്ന് മോഹൻലാലും മമ്മൂട്ടിയും സംവിധായകനോട് ചോദിച്ചോ എന്ന അവതാരക അനുപമ ചോപ്രയുടെ ചോദ്യത്തോട് മമ്മൂട്ടി നൽകിയ മറുപടി ഇതായിരുന്നു. ''ഇല്ല, ഇതിലെ കഥയാണ് ഹീറോ എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാം. ഞങ്ങൾക്കിടയിൽ അത്തരം ഈഗോ ഒന്നുമില്ല, മോഹൻലാൽ എന്‍റെ സിനിമകളിൽ അഭിനയിക്കാറുണ്ട്, ഞാൻ അദ്ദേഹത്തിന്‍റെ സിനിമകളിലും .അടുത്തിടെ മോഹൻലാൽ ദിലീപിന്‍റെ ചിത്രത്തിൽ അഭിനയിച്ചു, അതുപോലെ ഞാൻ യുവാക്കൾക്കൊപ്പമുള്ള ഒരു സിനിമയിൽ കാമിയോ റോളും ചെയ്തു. പേട്രിയറ്റിൽ ഞങ്ങൾ വെറും രണ്ട് കഥാപാത്രങ്ങളെ മാത്രമാണ് അവതരിപ്പിക്കുന്നത്. ഒരുപാട് കഥാപാത്രങ്ങളുള്ള കണ്ടന്‍റിലൂടെ മുന്നോട്ട് പോകുന്ന ഒരു സിനിമയാണിത്''

'' സ്റ്റാര്‍ഡം ചുമലിലേറ്റി കൊണ്ടു നടക്കുന്നവരല്ല ഞങ്ങൾ . സാധാരണ ജനങ്ങളാണ്, നല്ല സുഹൃത്തുക്കളാണ്, സൗഹൃദത്തിനപ്പുറമുള്ള ബന്ധമാണ്, ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും ആ അടുപ്പമുണ്ട്. ഞങ്ങള്‍ക്ക് അങ്ങനെ വേര്‍തിരിവുകളില്ല. പേട്രിയറ്റിന്റെ ആദ്യ ഷെഡ്യൂളില്‍ എനിക്കൊപ്പം മാനേജരായി ഉണ്ടായിരുന്നത് മോഹന്‍ലാലിന്റെ മാനേജര്‍ ആന്റണി പെരുമ്പാവൂരാണ്. എന്‍റെ മാനേജര്‍ ആന്‍റോ ജോസഫ് മോഹന്‍ലാലിനൊപ്പം സിലോണിലായിരുന്നു. അത്തരത്തിലാണ് ഞങ്ങളുടെ ബന്ധം. ഞങ്ങള്‍ക്കിടയില്‍ ഈഗോ ക്ലാഷുകളില്ല''

കോമഡി കഥാപാത്രങ്ങൾ തനിക്ക് ചേരാറില്ലെന്നും മമ്മൂട്ടി അഭിമുഖത്തിൽ തുറന്നുപറഞ്ഞു. കോമഡി തനിക്ക് പ്രയാസമുള്ള കാര്യമാണെന്നും, താൻ കോമഡി ചെയ്താലും അതൊരു സീരിയസ് കഥാപാത്രമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ''പ്രേക്ഷകരെ ചിരിപ്പിക്കാൻ എനിക്ക് പാടാണ്. കോമഡി എനിക്ക് പ്രയാസമുള്ള കാര്യമാണ്. അത് എന്റെ മുഖത്തിന് ചേരാത്ത പോലെ തോന്നും. കോമഡി ഞാൻ ചെയ്താലും അതൊരു സീരിയസ് കഥാപാത്രമായിരിക്കും. പ്രേക്ഷകർക്കാണ് അത് തമാശയായി തോന്നേണ്ടത്. എന്നാൽ എനിക്ക് തമാശ വളരെ ഇഷ്ടമാണ്. പ്രേക്ഷകരും എന്നെ കൂടുതൽ കണ്ടിട്ടുള്ളത് റഫ് ആയ റോളുകളിൽ ആണ്." മമ്മൂട്ടി പറയുന്നു.

TAGS :

Next Story