Quantcast

കൈകോര്‍ത്ത്... മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

ഖുറേഷി എബ്രാമിന് ജന്മദിനാശംസകളെന്ന് പൃഥ്വിരാജ്

MediaOne Logo

Web Desk

  • Published:

    21 May 2023 2:56 AM GMT

mammootty birthday wish mohanlal
X

മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. ഇരുവരും കൈകോര്‍ത്ത് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ആശംസ നേര്‍ന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. അര്‍ധരാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആശംസ ഇതിനകം ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

മോഹന്‍ലാലിന്‍റെ 63ആം പിറന്നാളാണിന്ന്. ടൊവിനോ തോമസ്, പൃഥ്വിരാജ്, മുകേഷ് തുടങ്ങി നിരവധി താരങ്ങള്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. ഖുറേഷി എബ്രാമിന് ജന്മദിനാശംസകള്‍ എന്നാണ് പൃഥ്വിരാജ് കുറിച്ചത്.



'മഞ്ഞില്‍ വിരിഞ്ഞ പൂക്കൾ' എന്ന ഫാസില്‍ ചിത്രത്തിലൂടെ 1980ലാണ് മോഹന്‍ലാല്‍ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വില്ലനിൽ നിന്ന് നായക സ്ഥാനത്തേക്കുളള മോഹൻലാലിന്റെ വളർച്ച മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു. അന്നുമുതൽ ഇന്നുവരെ കാഴ്ചയുടെ രസതന്ത്രം ഒരിക്കലും മടുപ്പിക്കാതെ മോഹൻലാൽ എന്ന മഹാനടൻ മലയാളിക്ക് മുൻപിൽ നിറഞ്ഞാടുകയാണ്.


സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾക്ക് പുറമെ പദ്മശ്രീയും പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു. മലയാളത്തിന്‍റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് മലയാള സിനിമയുടെ കലാമൂല്യം കേരളത്തിനും ഇന്ത്യയ്ക്കും പുറത്തെത്തിച്ചു മോഹൻലാലെന്ന മഹാപ്രതിഭ. വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച ചുരുക്കം ചില നടന്മാനിൽ ഒരാളാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ.

TAGS :

Next Story