Quantcast

ബിഗ് ബജറ്റ് ത്രില്ലറുമായി ഡീനോ ഡെന്നീസ്; നായകനായി മമ്മൂട്ടി

പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ് ഡീനോ ഡെന്നീസ്

MediaOne Logo

Web Desk

  • Updated:

    2022-06-02 10:04:43.0

Published:

2 Jun 2022 9:46 AM GMT

ബിഗ് ബജറ്റ് ത്രില്ലറുമായി ഡീനോ ഡെന്നീസ്; നായകനായി മമ്മൂട്ടി
X

കൊച്ചി: നവാഗതനായ ഡീനോ ഡെന്നീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാകുന്നു. ത്രില്ലർ ശ്രേണിയിലുള്ള ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത് തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേർന്നാണ്.

പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ് ഡീനോ ഡെന്നീസ്. ഡീനോയുടെ ആദ്യം ചിത്രം കൂടിയാണിത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ബാദുഷ പ്രൊജക്ട് ഡിസൈനറുമാണ്.

പൃഥ്വിരാജ് ചിത്രം 'കാപ്പ', ടൊവിനൊ തോമസ് നായകനാകുന്ന 'അന്ന്വേഷിപ്പിൻ കണ്ടെത്തും' എന്നീ ചിത്രങ്ങൾക്കുശേഷം തിയറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

Summary: Mammootty in Deeno Dennis's debut directorial big budget thriller

TAGS :

Next Story