Quantcast

'യഥാര്‍ത്ഥ നായകന്‍മാര്‍ എല്ലായ്‌പ്പോഴും ഒറ്റയ്ക്കാണ്'; എലോണിന്‍റെ ഡയലോഗ് ടീസര്‍ എത്തി

നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രീകരണ വീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    15 Oct 2021 3:54 PM IST

യഥാര്‍ത്ഥ നായകന്‍മാര്‍ എല്ലായ്‌പ്പോഴും ഒറ്റയ്ക്കാണ്; എലോണിന്‍റെ ഡയലോഗ് ടീസര്‍ എത്തി
X

മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന എലോണിന്റെ ഡയലോഗ് ടീസര്‍ പുറത്തിറങ്ങി. 'യഥാര്‍ത്ഥ നായകന്‍മാര്‍ എല്ലായ്‌പ്പോഴും ഒറ്റയ്ക്കാണ്' എന്ന മോഹന്‍ലാലിന്‍റെ സംഭാഷണമാണ് ടീസറിലുള്ളത്. കണ്ണാടിയില്‍ തന്റെ പ്രതിബിംബത്തെ നോക്കി നില്‍ക്കുന്ന നായകനേയും ടീസറില്‍ കാണിക്കുന്നുണ്ട്. മോഹന്‍ലാലിന്‍റെ പ്രത്യേക രീതിയിലുള്ള ഹെയര്‍ സ്റ്റൈലും തീവ്രമായ നോട്ടവും ആരാധകരെ ആവേശത്തിലാഴ്ത്തുന്നതാണ്.

12 വര്‍ഷത്തിനു ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നത്. ആശീര്‍വാദിന്റെ ബാനറില്‍ ഒരുങ്ങുന്ന മുപ്പതാമത് ചിത്രമാണ് എലോണ്‍. നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രീകരണ വീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ഛായഗ്രഹണം അഭിനന്ദന്‍ രാമാനുജം. സംഗീതം ജോക്‌സ് ബിജോയ്. എഡിറ്റിങ് ഡോണ്‍മാക്‌സ്. കലാ സംവിധാനം സന്തോഷ് രാമന്‍. നിര്‍മാണ നിര്‍വഹണം സിദ്ദു പനയ്ക്കല്‍, സജി ജോസഫ്. നിശ്ചല ഛായഗ്രഹണം അനീഷ് ഉപാസന.

TAGS :

Next Story