ആമിര്‍ ഖാനും കാമുകി ഗൗരിയുമായുള്ള വിവാഹം ഉടന്‍; താരത്തിൻ്റെ മൂന്നാം വിവാഹം
ബെംഗളൂരു സ്വദേശിയായ ഗൗരി സ്പ്രാറ്റുമായി താന്‍ പ്രണയത്തിലാണെന്ന കാര്യം ആമിര്‍ ഖാന്‍ 60ാം ജന്മദിനത്തില്‍ വെളിപ്പെടുത്തിയിരുന്നു

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനാകുന്നു. ഏറെക്കാലമായുള്ള കാമുകി ഗൗരി സ്പ്രാറ്റിനെ ആമിര്‍ ഖാന്‍ നിയമപരമായി വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമിര്‍ ഖാന്റെ മൂന്നാം വിവാഹമാണിത്. ബെംഗളൂരു സ്വദേശിയായ ഗൗരി സ്പ്രാറ്റുമായി താന്‍ പ്രണയത്തിലാണെന്ന കാര്യം ആമിര്‍ ഖാന്‍ 60ാം ജന്മദിനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവരും ഏറെക്കാലമായി ഒന്നിച്ചു കഴിയുകയാണ്.
താന്‍ ഗൗരിയെ മനസില്‍ വിവാഹം ചെയ്തു കഴിഞ്ഞുവെന്നും ഔപചാരികമായ വിവാഹം വേണമോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കുമെന്നുമായിരുന്നു നടന്‍ അന്ന് പറഞ്ഞിരുന്നത്. ഇതാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. ജൂലൈ അഞ്ചിന് ആമിറിന്റെ വീട്ടില്‍ വച്ച് നടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുകയെന്നാണ് വിവരം.
ആമിറും 47കാരിയായ ഗൗരിയും ഒരു വര്‍ഷമായി ഒരുമിച്ചാണ് താമസം. വിവാഹം ലളിതമായി നടത്താനാണ് ഇരുവരുടെയും ആഗ്രഹം. ഇരുവരും മികച്ച കുടുംബജീവിതം നയിക്കുകയാണെന്നും ഇനി വിവാഹം ഔദ്യോഗികമായി നടത്തുകയേ വേണ്ടുവെന്നും ബന്ധുക്കള്‍ പറയുന്നു.
ഗൗരിയും താനും പരസ്പരം ബഹുമാനമുള്ളവരാണെന്നും പ്രതിബദ്ധതയുള്ളവരാണെന്നും കഴിഞ്ഞ വര്‍ഷം അവരെ മാധ്യമങ്ങള്‍ക്ക് പരിചയപ്പെടുത്തി ആമിര്‍ പറഞ്ഞിരുന്നു. പ്രൊഡക്ഷന്‍ മേഖലയിലാണ് ഗൗരി ജോലി ചെയ്യുന്നത്. ഒരു വാര്‍ത്താസമ്മേളത്തില്‍ വെച്ചാണ് ആമിര്‍ ആദ്യം പരിചയപ്പെട്ടത്. മുന്‍ ഭാര്യമാരുമായി ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കാന്‍ കഴിയുന്നതില്‍ താന്‍ ഭാഗ്യവാനാണെന്നും അന്ന് ആമിര്‍ പറഞ്ഞിരുന്നു.
റീന ദത്തയാണ് ആമിര്‍ ഖാന്റെ ആദ്യ ഭാര്യ. 1986ലായിരുന്നു ഇവരുടെ വിവാഹം. ഇറാ ഖാനും ജുനൈദ് ഖാനും ഈ ബന്ധത്തിലെ മക്കളാണ്. 16 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം 2002ലാണ് ആമിര്‍ റീനയുമായി വേര്‍പിരിഞ്ഞത്. 2005-ല്‍ ആമിര്‍ സംവിധായിക കിരണ്‍ റാവുവിനെ വിവാഹം ചെയ്തു. ദമ്പതികള്‍ക്ക് ആസാദ് എന്നൊരു മകനുണ്ട്. 2021-ല്‍ കിരണുമായും ആമിര്‍ വേര്‍പിരിയുകയായിരുന്നു. റീന ദത്തയുമായും കിരണ്‍ റാവുവുമായും ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നതായും അവരെ ബഹുമാനിക്കുന്നെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ ആമിര്‍ പറഞ്ഞിരുന്നു.
Adjust Story Font
16

