കാറിന് പുറത്തേക്ക് നീണ്ട കൈ; സോഷ്യല്‍ മീഡിയയില്‍ തീകൊളുത്തി മമ്മൂട്ടിയുടെ പോസ്റ്റ്
പുതിയ ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉടന്‍ പുറത്തുവരുമെന്ന് മമ്മൂട്ടിക്കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്

കാറിന് പുറത്തേക്ക് നീണ്ട ഒരു കൈ. കയ്യില്‍ സ്റ്റീല്‍ വളയും കറുപ്പും ചുവപ്പും ചരടുകളും. സോഷ്യല്‍ മീഡിയയില്‍ തീകൊളുത്തിയിരിക്കുകയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി പോസ്റ്റ് ചെയ്ത ഫോട്ടോ.
ഫോട്ടോക്ക് അടിക്കുറിപ്പൊന്നും നല്‍കിയിട്ടില്ലെങ്കിലും മമ്മൂട്ടിക്കമ്പനിയുടെ ഒന്‍പതാം ചിത്രത്തിന്റെ ഭാഗമായാണ് പോസ്റ്റ് എന്നാണ് ആരാധകര്‍ പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ നിതീഷ് സഹദേവ് ഒരുക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. സിനിമയുടെ ഷൂട്ടിങ്ങിന്റെ അണിയറക്കാഴ്ചകളുമായി ഒരു വീഡിയോ മമ്മൂട്ടിക്കമ്പനിയുടെ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയില്‍ കാണിക്കുന്ന കയ്യുടെ ഫോട്ടോയാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉടന്‍ പുറത്തുവരുമെന്ന് മമ്മൂട്ടിക്കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കോ, കഥാപാത്രത്തിന്റെ പേരോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
Adjust Story Font
16

