'ജോജുവിനെ എപ്പോഴും ഇഷ്ടം'; 'ഇരട്ട' മൂന്നാർ ഡ്രൈവ് പോലെ വളവും തിരിവുകളുമുള്ളതെന്ന് എൻ.എസ് മാധവൻ

സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ചിത്രം പകർന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-07 06:54:48.0

Published:

7 March 2023 6:30 AM GMT

NS Madhavan said that it has twists and turns like a Munnar drive, cinema news, entertainment news latest malayalam news, ജോജുവിനെ എപ്പോഴും ഇഷ്ടം; ഇരട്ട മൂന്നാർ ഡ്രൈവ് പോലെ വളവും തിരിവുകളുമുള്ളതെന്ന് എൻ.എസ് മാധവൻ, സിനിമാ വാർത്തകള്‍
X

ജോജു ജോർജ് നായകനായെത്തിയ ചിത്രം 'ഇരട്ട'യെ പ്രശംസിച്ച് എഴുത്തുകാരൻ എൻ.എസ് മാധവൻ. ജോജു ജോർജിനെ എപ്പോഴും ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇരട്ട മൂന്നാർ ഡ്രൈവ് പോലെ വളവുകളും തിരിവുകളുമുള്ളതാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഭാഷാഭേദ്യമന്യേ ചിത്രത്തെ പ്രശംസിച്ച് നിരവധി നിരൂപണങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

'വൗ ഇരട്ട! ഒരു മൂന്നാർ ഡ്രൈവ് പോലെ വളവുകളും തിരിവുകളും. ജോജു ജോർജിനെ എപ്പോഴും ഇഷ്ടപ്പെട്ടിട്ടുണ്ട്. ആ അവസാന ലാപ്പിലെ അദ്ദേഹത്തിൻറെ പ്രകടനം പൂർണ്ണമായും വശീകരിക്കുന്നതായിരുന്നു. മലയാളം സിനിമകൾക്ക് അതുണ്ട്!', എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു.

സിനിമകളുടെ തെരഞ്ഞെടുപ്പിൽ ജോജുവിനെ പോലെ അതീവ സൂക്ഷമത പുലർത്തുന്ന താരങ്ങൾ മലയാളത്തിൽ വിരളമാണ്. അടുത്ത കാലത്തായി ജോജു നായകനായെത്തിയ ചിത്രങ്ങളിൽ ഒട്ടുമിക്കതും ഒന്നിനോടൊന്ന് മികച്ചു നിൽക്കുന്നതും ജോജുവിലെ അഭിനേതാവിന്റെ മികവ് പ്രകടമാക്കിയതുമാണ്. ജോജു ആദ്യമായി ഡബിൾ റോളിലെത്തുന്ന ചിത്രം കൂടിയാണ് ഇരട്ട.

നവാഗതനായ രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഫെബ്രുവരി 3 ന് ആയിരുന്നു റിലീസ്. മാർച്ച് മൂന്നിനാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ ഒടിടി റിലീസായി എത്തിയത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ചിത്രം പകർന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് സംവിധായകൻ രോഹിത് കഥ വന്ന് പറഞ്ഞപ്പോൾ പോയിൻറ് ബ്ലാങ്ക് ' എന്നായിരുന്നു ഈ സിനിമയുടെ പേരെന്ന് ജോജു വെളിപ്പെടുത്തിയിരുന്നു.

അഞ്ജലി, ശ്രിന്ദ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവർ ഇരട്ടയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിജയ് ആണ് ഇരട്ടയുടെ ഡി.ഓപി. അൻവർ അലിയുടേതാണ് വരികൾ, മനു ആന്റണി എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ആർട്ട് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ദിലീപ് നാഥാണ്. സമീറ സനീഷ്, വസ്ത്രലങ്കാരം, റോണക്‌സ് മേക്കപ്പ്, കെ രാജശേഖർ സ്റ്റണ്ട്‌സ് എന്നീ മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നു.


TAGS :

Next Story