Quantcast

നല്ലവനായ കൊള്ളക്കാരനും ഗ്യാങ്ങും..; നിവിന്‍ പോളിയുടെ 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' ഓണത്തിന്

മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ നിര്‍മിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2023-08-11 16:27:01.0

Published:

11 Aug 2023 9:56 PM IST

നല്ലവനായ കൊള്ളക്കാരനും ഗ്യാങ്ങും..; നിവിന്‍ പോളിയുടെ രാമചന്ദ്ര ബോസ് ആന്‍ഡ് കോ ഓണത്തിന്
X

നിവിന്‍ പോളി ചിത്രം 'രാമചന്ദ്രബോസ് ആന്‍ഡ് കോ'യുടെ ടീസര്‍ പുറത്തിറങ്ങി. ഓണം റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും. നിവിന്‍ പോളി പക്കാ ഫാമിലി എന്റര്‍ടെയ്നര്‍ റോളിലെത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഹനീഫ് അദേനിയാണ്.

യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. 'എ പ്രവാസി ഹൈസ്റ്റ്' എന്ന ടാഗ്‍ലൈനിൽ ഒരുങ്ങുന്ന ചിത്രം ഒരു കൊളളയുടെയും നല്ലവനായ കൊള്ളക്കാരന്റെയും കഥയാണ് പറയുന്നത്.

മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് രാമചന്ദ്ര ബോസ് ആന്‍ഡ് കോ നിര്‍മിക്കുന്നത്. ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തും.


TAGS :

Next Story