ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനൊപ്പം ബോളിവുഡിന്റെ കിങ് ഖാന്‍; ജയിലര്‍ 2ലെ റോള്‍ എന്താണെന്ന് വെളിപ്പെടുത്തല്‍
ജയിലര്‍ ഒന്നില്‍ ദക്ഷിണേന്ത്യന്‍ താരനിരയാണ് അണിനിരന്നതെങ്കില്‍ ഇത്തവണ പാന്‍ ഇന്ത്യന്‍ താരനിര തന്നെ ചിത്രത്തിലെത്തുമെന്നാണ് സൂചന

രജനീകാന്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ജയിലര്‍ 2ല്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ കാമിയോ റോളില്‍ എത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനൊപ്പം ബോളിവുഡിന്റെ കിങ് ഖാന്‍ കൂടി എത്തുന്നതോടെ സിനിമ വേറെ ലെവലായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, എന്തായിരിക്കും ജയിലര്‍ 2ല്‍ ഷാരൂഖ് ഖാന്റെ റോള്‍? നല്ലവനോ അതോ കെട്ടവനോ? രജനിയുടെ കഥാപാത്രമായ മുത്തുവേല്‍ പാണ്ഡ്യന്റെ ഏറ്റവും അടുത്ത സുഹൃത്തായാണ് ഷാരൂഖിന്റെ കഥാപാത്രം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുത്തുവേല്‍ പാണ്ഡ്യന്റെ വിശ്വസ്തനും അടുത്ത അനുയായിയുമായി ഷാരൂഖിന്റെ കഥാപാത്രം എത്തുമെന്നാണ് ചിത്രത്തിലെ മറ്റൊരു നടനായ മിഥുന്‍ ചക്രവര്‍ത്തി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. അഭിമുഖത്തില്‍ സഹതാരങ്ങളുടെ പേര് പറയുന്ന കൂട്ടത്തില്‍ മോഹന്‍ലാല്‍, രമ്യാ കൃഷ്ണന്‍, ശിവരാജ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഷാരൂഖ് ഖാന്റെ പേര് കൂടി അദ്ദേഹം പറയുകയായിരുന്നു. ജയിലര്‍ ഒന്നില്‍ ദക്ഷിണേന്ത്യന്‍ താരനിരയാണ് അണിനിരന്നതെങ്കില്‍ ഇത്തവണ പാന്‍ ഇന്ത്യന്‍ താരനിര തന്നെ ചിത്രത്തിലെത്തുമെന്നാണ് സൂചന.
വന്‍ ഹിറ്റായി മാറിയ ആദ്യ ചിത്രത്തിന്റെ തുടര്‍ച്ചയായി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2 സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മിക്കുന്നത്. രമ്യ കൃഷ്ണന്‍, യോഗി ബാബു, മിര്‍ണ തുടങ്ങിയ ആദ്യ ഭാഗത്തിലെ താരങ്ങളും, അതിഥി വേഷത്തിലെത്തിയ ശിവ രാജ്കുമാര്‍, മോഹന്‍ലാല്‍ എന്നിവരും രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, എസ്.ജെ സൂര്യ, മിഥുന്‍ ചക്രവര്‍ത്തി, വിദ്യാ ബാലന്‍, സന്താനം തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തില്‍ പുതുതായി ചേര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Adjust Story Font
16

