Quantcast

‘കഴിഞ്ഞ 13 വർഷമായി ആശാ ശരത്തിന്റെ ഭർത്താവ് ഉദ്യോഗം വഹിക്കുന്ന ആളാണ് ഞാൻ’: സോഷ്യൽ മീഡിയയിൽ വൈറലായി സിദ്ദീഖിൻ്റെ വാക്കുകൾ

നടി ആശാ ശരത്തിന്റെ മകൾ കീർത്തനയുടെ വിവാഹനിശ്ചയ ചടങ്ങിലാണ് രസകരമായ പ്രസംഗം

MediaOne Logo

Web Desk

  • Published:

    2 Jun 2026 5:31 PM IST

‘കഴിഞ്ഞ 13 വർഷമായി ആശാ ശരത്തിന്റെ ഭർത്താവ് ഉദ്യോഗം വഹിക്കുന്ന ആളാണ് ഞാൻ’: സോഷ്യൽ മീഡിയയിൽ വൈറലായി സിദ്ദീഖിൻ്റെ വാക്കുകൾ
X

നടി ആശാ ശരത്തിന്റെ മകൾ കീർത്തനയുടെ വിവാഹനിശ്ചയ ചടങ്ങിൽ നടൻ സിദ്ദിഖ് നടത്തിയ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച. ആശംസ പ്രസംഗത്തിനിടയിലെ തമാശ വാക്കുകൾ ഇതിനകം വൈറലായി. ആശാ ശരത്തിനൊപ്പം ദൃശ്യത്തിൽ ഭർത്താവായി അഭിനയിച്ചത് ഓർമിപ്പിച്ച് കൊണ്ടാണ് സിദ്ദിഖിന്റെ വാക്കുകൾ തുടങ്ങിയത്. സിനിമ സാംസ്കാരിക രംഗത്തെ പ്രമുഖരും വേദിയിൽ ഉണ്ടായിരുന്നു.

'കഴിഞ്ഞ പത്തുപതിമൂന്ന് കൊല്ലമായി ആശയുടെ ഭർത്താവ് ഉദ്യോഗം വഹിക്കുന്ന ആളാണ് ഞാൻ' എന്നായിരുന്നു സിദ്ദിഖിന്റെ രസകരമായ വാക്കുകൾ. ഇതോടെ വേദി ഒന്നടങ്കം ചിരിക്കാൻ തുടങ്ങി. 'ഞാനേ ഉള്ളു ഈ കൂട്ടത്തിൽ ഭർത്താവായിട്ടുള്ള ഒരാൾ. ഇവരുടെ മക്കളും എനിക്ക് സ്വന്തം മക്കളെപ്പോലെയാണ്. ഈ കുടുംബവുമായി എനിക്ക് വർഷങ്ങളായുള്ള ആത്മബന്ധമുണ്ട്' സിദ്ദീഖ് പറഞ്ഞു.

'ഈ ചടങ്ങിന് കയറി വന്നപ്പോൾ ഇതിൽ ആരുടെ കല്യാണമാണ് എന്ന് എനിക്ക് സംശയമായിരുന്നു. കാരണം സ്റ്റേജിൽ നിൽക്കുന്നവർ എല്ലാവരും വധൂവരന്മാരെപ്പോലെ സുന്ദരന്മാരും സുന്ദരിമാരുമായി നിൽക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് കീർത്തനയുടെ എൻഗേജ്മെൻ്റ് ആണെന്ന്. എന്തായാലും വധൂവരന്മാർക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ.'സിദ്ദീഖ് കൂട്ടിചേർത്തു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ സിനിമയിലാണ് സിദ്ദിഖും ആശാ ശരത്തും ഓൺസ്ക്രീൻ ദമ്പതികളായി പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിൽ ഐജി ഗീതാ പ്രഭാകറായും ഭർത്താവ് പ്രഭാകറായും ഇരുവരും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. 2013 ഡിസംബർ 19 ന് ആയിരുന്നു ദൃശ്യം സിനിമയുടെ ഒന്നാം ഭാഗം റിലീസ് ചെയ്തത്. 13 വർഷങ്ങൾക്കിപ്പുറം ഇക്കഴിഞ്ഞ മെയ് 21 ന് ദൃശ്യം മൂന്നാം ഭാ​ഗം റിലീസ് ചെയ്തത് വിജയകരമായി പ്രദർശനം തുടരുകയാണ്.

നടി ആശാ ശരത്തിന്റെ ഇളയമകളാണ് കീർത്തന. കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമാരംഗത്തെ പ്രമുഖരുടെ സാന്നിധ്യമാണ് ഉണ്ടായത്. ദിലീപ്, സിദ്ദീഖ്, ജയറാം, ലാൽ, ആന്റണി പെരുമ്പാവൂർ, സുരേഷ് ഗോപി, രാധിക സുരേഷ് ഗോപി തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

ഡോക്ടറായ അഖിലാണ് കീർത്തനയുടെ വരൻ. ആശാ ശരത്തിന്റെ രണ്ടാമത്തെ മകളായ കീർത്തന കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്ന് സിന്തറ്റിക് ബയോളജിയിൽ ബിരുദം നേടിയിട്ടുണ്ട്.

TAGS :

Next Story