Quantcast

'ഇത് ഭ്രമയുഗാ, കലിയുഗത്തിന്‍റെയൊരു അപഭ്രംശം'; ഭ്രമയുഗം ട്രെയിലറെത്തി...

സ്വപ്നം കണ്ട് പേടിച്ച് അലറുന്ന അർജുൻ അശോകനിൽ തുടങ്ങുന്ന ട്രെയിലർ ഭയപ്പെടുത്തും വിധം ആർത്ത് ചിരിക്കുന്ന മമ്മൂട്ടിയെ കാണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    10 Feb 2024 4:16 PM GMT

Bhramayugam, Kaliyuga, Bhramayugam trailer, mammotty  Bhramayugam, latest malayalam news,  ഭ്രമയുഗം ട്രെയിലർ, മമ്മൂട്ടി ഭ്രമയുഗം, അർജുൻ അശോകൻ
X

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'ഭ്രമയുഗം' . ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കുന്ന ഹൊറര്‍ പശ്ചാത്തലത്തിലുള്ള ചിത്രം പ്രഖ്യാപനം മുതല്‍ക്കെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്ററും ടീസറും വലിയ സ്വീകാര്യത നേടിയിരിക്കെ ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുകയാണ്.

'ഇത് കരുക്കള്, ഇത് രണ്ടും പകിട, എറിയുമ്പോ വീഴുന്ന എണ്ണം നോക്കി കരു നീക്കണം, ആദ്യം ഇവിടെ കരു എത്തുന്ന ആള്‍ ജയിക്കും. ഒക്കെ ഭാഗ്യം പോലെയാ'... എന്ന സംഭാഷണമാണ് ട്രെയിലറിൽ ഉടനീളം ഉള്ളത്. സ്വപ്നം കണ്ട് പേടിച്ച് അലറുന്ന അർജുൻ അശോകനിൽ തുടങ്ങുന്ന ട്രെയിലർ ഭയപ്പെടുത്തും വിധം ആർത്ത് ചിരിക്കുന്ന മമ്മൂട്ടിയെ കാണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്..


മമ്മൂട്ടിയെയും അർജുൻ അശോകനെയും സിദ്ധാർത്ഥ് ഭരതനെയും അമൽദ ലിസിനെയും ട്രെയിലറിൽ കാണാം. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ട്രെയിലർ മുഴുവനായും പുറത്തിറക്കിയിരിക്കുന്നത്. ട്രെയിലറിന്‍റെ മലയാളം പതിപ്പ് അരമണിക്കൂറുകൊണ്ട് ഒരു ലക്ഷത്തി അൻപതിനായിരം കാഴ്ചക്കാരെയാണ് നേടിയത്.

ഈയിടെ ചിത്രത്തിന്‍റെ ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സോഷ്യല്‍മീഡിയയില്‍ പൊടിപൊടിച്ചിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായതുകൊണ്ട് വലിയ ബജറ്റൊന്നും വരില്ലെന്നായിരുന്നു സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. അഭിനേതാക്കള്‍ക്ക് വില കൂടിയ കോസ്റ്റ്യൂമുകള്‍ പോലും ആവശ്യമില്ലെന്നും 12 വെള്ള മുണ്ടുകളുടെ ചെലവ് മാത്രമല്ലേയുള്ളുവെന്നായിരുന്നു പരിഹാസം. അതേസമയം മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളില്‍ ഏറ്റവും ബജറ്റ് കൂടിയ ചിത്രമാണിത്. 35 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാക്കളില്‍ ഒരാളായ ചക്രവര്‍ത്തി രാമചന്ദ്ര തന്നെ യഥാര്‍ഥ ബജറ്റ് വെളിപ്പെടുത്തിയിരിക്കുകയാണ്. 27.73 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് നിര്‍മാതാവ് അറിയിക്കുന്നത്.


ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്.ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും 2024ന്റെ തുടക്കത്തിൽ 'The Age of Madness' എന്ന Taglineനോടെ പുറത്തുവിട്ട ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററും സ്വീകാര്യത നേടിയിരുന്നു. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ഒരുങ്ങുന്നത്.

ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്‌സ്: എം ആർ രാജകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പിആർഒ: ശബരി.

TAGS :

Next Story