Quantcast

മോഹന്‍ലാല്‍ ലയണ്‍, മമ്മൂട്ടി ടൈഗര്‍, ദുൽഖര്‍ കുഞ്ഞിക്ക: വിജയ് ദേവരകൊണ്ട

ഫഹദ് ഫാസിൽ കണ്ണുകള്‍ കൊണ്ട് അഭിനയിക്കുന്ന നടനാണെന്നും വിജയ് ദേവരകൊണ്ട

MediaOne Logo

Web Desk

  • Updated:

    2022-08-19 02:35:22.0

Published:

19 Aug 2022 2:32 AM GMT

മോഹന്‍ലാല്‍ ലയണ്‍, മമ്മൂട്ടി ടൈഗര്‍, ദുൽഖര്‍ കുഞ്ഞിക്ക: വിജയ് ദേവരകൊണ്ട
X

മലയാള സിനിമാ താരങ്ങളെ വാനോളം പുകഴ്ത്തി തെലുങ്ക് താരം വിജയ് ദേവരകൊണ്ട. മോഹൻലാൽ എന്ന പേര് കേൾക്കുമ്പോൾ ലയൺ എന്നും മമ്മൂട്ടിയെന്ന് കേള്‍ക്കുമ്പോള്‍ ടൈ​ഗർ എന്നുമാണ് തോന്നുന്നതെന്ന് ചോദ്യത്തിന് മറുപടിയായി വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും പറഞ്ഞു. ലൈഗര്‍ എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും.

ദുൽഖര്‍ സല്‍മാനെ തനിക്ക് നല്ല ഇഷ്ടമാണെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു. മമ്മൂക്ക തന്‍റെ അങ്കിൾ ആണ്. ദുൽഖർ കുഞ്ഞിക്കയാണ്. ഫഹദ് ഫാസിൽ കണ്ണുകള്‍ കൊണ്ട് അഭിനയിക്കുന്ന നടനാണെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു. പിന്നാലെ ചില നടന്മാരുടെ ഡയലോ​ഗുകളും വിജയും അനന്യയും അനുകരിച്ചു. ഇരുവരെയും നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. കലൂര്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടി.

ആഗസ്ത് 25നാണ് ലൈ​ഗർ തിയറ്ററുകളിൽ എത്തുന്നത്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്തത്. പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായിക. മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് പശ്ചാത്തലമാക്കി ഒരുക്കുന്ന മെഗാ ബജറ്റ് ചിത്രമാണ് ലൈഗര്‍. ബോക്‌സിംഗ് താരം മൈക്ക് ടൈസണ്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റി റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കി.

ലൈഗറുമായി വിജയ് ദേവരക്കൊണ്ട കൊച്ചിയിൽ

തെലുങ്ക് ചിത്രമായ ലൈഗറിന്റെ പ്രചാരണാർത്ഥം കൊച്ചിയിൽ നടൻ വിജയ് ദേവരക്കൊണ്ടയും മറ്റ് അണിയറ പ്രവർത്തകരും മാധ്യമങ്ങളെ കാണുന്നു.

Posted by MediaoneTV on Thursday, August 18, 2022

TAGS :

Next Story