Quantcast

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

സീസണിന്റെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ടീം ഒലെ ഗുണ്ണര്‍ സോള്‍ഷ്യാറിന് കീഴില്‍ വിജയികളുടെ സംഘമായി മാറിയിരിക്കുന്നു

MediaOne Logo

Web Desk

  • Published:

    12 Feb 2019 3:13 AM GMT

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
X

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. പ്രീക്വാര്‍ട്ടറിലെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് ഓള്‍ഡ് ട്രാഫോഡ് വേദിയാകുന്നത്. ശക്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും പി.എസ്.ജിയും തമ്മിലാണ് ആദ്യദിനത്തിലെ ശ്രദ്ധേയമായ മത്സരം. മൂന്ന് തവണ യൂറോപ്പിന്റെ കിരീടം ചൂടിയിട്ടുള്ള ടീമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

ചാമ്പ്യന്‍സ് ലീഗില്‍ കന്നി കിരീടം സ്വപ്നം കാണുന്ന ഫ്രഞ്ച് ടീമിന് അത്ര സുഖകരമല്ല കാര്യങ്ങള്‍. മുന്നേറ്റനിരയിലെ മൂവര്‍ സംഘത്തില്‍ രണ്ട പേരും കളിക്കാനില്ല. നെയ്മറിന് പിന്നാലെ കവാനിക്ക് കൂടി പരിക്കേറ്റതോടെ ഭാരം മുഴുവന്‍ എംബാപ്പെയുടെ ചുമലിലാണ്. മറുവശത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആത്മവിശ്വാസത്തിലാണ്. സീസണിന്റെ തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ടീം ഒലെ ഗുണ്ണര്‍ സോള്‍ഷ്യാറിന് കീഴില്‍ വിജയികളുടെ സംഘമായി മാറിയിരിക്കുന്നു.

കഴിഞ്ഞ അഞ്ച് മത്സരത്തില്‍ ഒന്ന് പോലും തോറ്റിട്ടില്ല എന്നത് ഇംഗ്ലീഷ് ടീമിന്റെ കരുത്ത് വിളിച്ച് പറയുന്നു. ഹോം ഗ്രൌണ്ടിന്റെ ആനുകൂല്യം മുതലെടുത്ത് വിജയത്തോടെ തുടങ്ങാമെന്നാണ് യുണൈറ്റഡുകാരുടെ പ്രതീക്ഷ. മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ടീം എ.എസ് റോമ പോര്‍ച്ചുഗലില്‍ നിന്നുള്ള പോര്‍ട്ടോയെ നേരിടും.

TAGS :

Next Story