Quantcast

പ്രവാസികളുടെ സഹകരണത്തോടെ കേരളത്തില്‍ 15 അഗ്രോപാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വി.എസ് സുനില്‍ കുമാര്‍

MediaOne Logo

Ubaid

  • Published:

    12 Sept 2017 1:23 AM IST

പ്രവാസികളുടെ സഹകരണത്തോടെ കേരളത്തില്‍ 15 അഗ്രോപാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വി.എസ് സുനില്‍ കുമാര്‍
X

പ്രവാസികളുടെ സഹകരണത്തോടെ കേരളത്തില്‍ 15 അഗ്രോപാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് വി.എസ് സുനില്‍ കുമാര്‍

പ്രവാസികള്‍ക്ക് നിക്ഷേപിക്കാവുന്ന ചെറുതും വലുതുമായ അഗ്രോപാര്‍ക്കുകള്‍ക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഈമാസം 30ന് സമര്‍പ്പിക്കും.

പ്രവാസികളുടെ സഹകരണത്തോടെ കേരളത്തില്‍ 15 അഗ്രോപാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. ദുബൈയിലെത്തിയ മന്ത്രി ഗള്‍ഫ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. അഗ്രോപാര്‍ക്കുകള്‍ രണ്ടുവര്‍ഷത്തിനകം നിലവില്‍ വരുമെന്ന് മന്ത്രി അറിയിച്ചു.

പ്രവാസികള്‍ക്ക് നിക്ഷേപിക്കാവുന്ന ചെറുതും വലുതുമായ അഗ്രോപാര്‍ക്കുകള്‍ക്കാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഈമാസം 30ന് സമര്‍പ്പിക്കും. നവംബറില്‍ കാര്‍ഷികരംഗത്തെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കായുള്ള ശില്‍പശാല സംഘടിപ്പിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.

കേരളത്തിന്റെ തനത് ഉല്‍പന്നങ്ങളായ നാളികേരം, അരി, തേന്‍ തുടങ്ങിയവക്ക് ആഗോളമാര്‍ക്കറ്റ് ഒരുക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിന്റെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് നാട്ടിലും വിദേശത്തും വിപണിയിലെത്തിക്കും. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാവും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

TAGS :

Next Story