Quantcast

ബഹ്‌റൈനിലെ വാഹനാപകടത്തിൽ മരിച്ച അഞ്ചുപേരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ; ആഘാതത്തിൽ പ്രവാസ ലോകം

വെള്ളിയാഴ്ച ആശുപത്രിയുടെ സൽമാബാദിലെ ബ്രാഞ്ചിൽ നടന്ന ഓണാഘോഷം കഴിഞ്ഞു മടങ്ങുമ്പോൾ ആലിയിൽവെച്ചാണ് വൻ അപകടമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    2 Sept 2023 4:11 PM IST

Bahrain car accident follow up
X

മനാമ: ബഹ്‌റൈനിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ജീവനുകൾ പൊലിഞ്ഞതിന്റെ ആഘാതത്തിൽ പ്രവാസ ലോകം. സുഹൃത്തുക്കളും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുമായ പ്രവാസികളാണ് മരിച്ച അഞ്ചുപേരും. എല്ലാവരും ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ്

വെള്ളിയാഴ്ച ആശുപത്രിയുടെ സൽമാബാദിലെ ബ്രാഞ്ചിൽ നടന്ന ഓണാഘോഷം കഴിഞ്ഞു മടങ്ങുമ്പോൾ ആലിയിൽവെച്ചാണ് വൻ അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച നിസാൻ കാർ ക്ലീനിങ് കമ്പനിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.

കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശ്ശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

TAGS :

Next Story