Quantcast

യാത്രക്കാർ ശ്രദ്ധിക്കുക! ഇന്നത്തെ ബഹ്‌റൈൻ-കൊച്ചി, മുംബൈ സെക്ടറുകളിലെ ഇൻഡിഗോ വിമാനസമയത്തിൽ മാറ്റം

പുതിയ സമയവിവരങ്ങൾ എയർലൈൻ അധികൃതർ പുറത്തുവിട്ടു

MediaOne Logo

Web Desk

  • Published:

    30 July 2026 3:02 PM IST

Changes in IndiGo flight timings in Bahrain-Kochi and Mumbai sectors today
X

മനാമ: ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള ഇൻഡിഗോ വിമാന സർവീസുകളുടെ സമയത്തിൽ മാറ്റം. ജൂലൈ 30ലെ സർവീസുകളുടെ പുതിയ സമയവിവരങ്ങൾ എയർലൈൻ അധികൃതർ പുറത്തുവിട്ടു.

കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനം വൈകിട്ട്‌ 4:55ന് പുറപ്പെട്ട് രാത്രി 8:00ന് ബഹ്‌റൈനിൽ എത്തിച്ചേരും. ബഹ്റൈനിൽ നിന്ന് തിരികെ കൊച്ചിയിലേക്കുള്ള സർവീസ് രാത്രി 8:45ന് പുറപ്പെട്ട് പുലർച്ചെ 04:35ന് എത്തിച്ചേരും. മുംബൈയിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനം വൈകുന്നേരം 5:40ന് പുറപ്പെട്ട് രാത്രി 7:45ന് എത്തിച്ചേരും. ബഹ്റൈനിൽ നിന്ന് മുംബൈയിലേക്കുള്ള മടക്കയാത്ര രാത്രി 8:45ന് പുറപ്പെട്ട് പുലർച്ചെ 03:40നും എത്തിച്ചേരുമെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story