Quantcast

ബഹ്റൈനിൽ മഴക്കെടുതി ബാധിച്ചവർക്ക്​ സഹായം വിതരണം ചെയ്​തു

MediaOne Logo

Web Desk

  • Published:

    9 Feb 2022 2:05 PM GMT

ബഹ്റൈനിൽ മഴക്കെടുതി ബാധിച്ചവർക്ക്​ സഹായം വിതരണം ചെയ്​തു
X

ബഹ്റൈനിൽ മ​ഴക്കെടുതി ബാധിച്ചവർക്ക്​ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ സഹായം വിതരണം ചെയ്​തു. യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ്​ രാജാവിന്‍റെ പ്രതിനിധി ശൈഖ്​ നാസിർ ബിൻ ഹമദ്​ ആൽ ഖലീഫയുടെ നിർദേശ പ്രകാരമാണ്​ സഹായം വിതരണം ചെയ്​തത്​.

സഹായം അനുവദിച്ച്​ ഉത്തരവിട്ട ആർ.എച്ച്​.എഫ്​ ​ഓണററി ചെയർമാൻ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫക്കും അതി​ന്​ പിന്തുണ നൽകുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫക്കും അദ്ദേഹം നന്ദി​ ​​പ്രകാശിപ്പിച്ചു.

പ്രയാസപ്പെടുന്നവർക്ക്​ താങ്ങും തണലുമായി നിൽക്കാൻ ആർ.എച്ച്​.എഫിന്​ സാധിക്കുന്നത്​ ​സന്തോഷകരമാണെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story