ഫ്രൻഡ്സ് സമ്മർ ക്യാമ്പ്: കേന്ദ്ര തല രജിസ്‌ട്രേഷൻ ഉദ്ഘാടനം
ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് ആറ് വയസ് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഒരുക്കിയിട്ടുള്ളത്

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പായ സമ്മർ ഡിലൈറ്റ് സീസൺ മൂന്നിന്റെ കേന്ദ്ര തല രജിസ്‌ട്രേഷൻ ഉദ്ഘാടനം പ്രസിഡന്റ് സുബൈർ എം.എം നിർവഹിച്ചു. ചടങ്ങിൽ ഫ്രൻഡ്സ് ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി, മലർവാടി കൺവീനർ സജീബ് തുടങ്ങിയവർ പങ്കെടുത്തു.
ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെ നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് ആറ് വയസ് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഒരുക്കിയിട്ടുള്ളത്. നാട്ടിൽ നിന്നുള്ള കഴിവുറ്റ ട്രെയിനർമാരുടെ മേൽനോട്ടത്തിലും പരിശീലനം സിദ്ധിച്ച മെന്റർമാരുടെ സഹായത്തോടെയും നടത്തുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ഉള്ള ഗൈഡൻസുകളും അറിവുകളും ഗെയിമുകളും കുട്ടികൾക്ക് ഭാവിയിലേക്ക് ഗുണകരമാകുന്ന മൂല്യവത്തായ സെഷനുകളും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിജയകരമായി സമ്മർ ക്യാമ്പ് സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നും അതിന്റെ പിൻബലത്തിൽ ഇക്കുറി വിപുലമായ രൂപത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും കൺവീനർ അനീസ് വി. കെ വ്യക്തമാക്കി.
ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് പ്രത്യേക ഇളവും നൽകുന്നുണ്ട്. താൽപര്യമുള്ളവർക്ക് 39593782, 36128530 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് ഉടനെ രജിസ്റ്റർ ചെയ്യാവുന്നതാണെന്നും സംഘടകർ അറിയിച്ചു.
Adjust Story Font
16

