Quantcast

ഇൻഡിഗോ ഇനി ബഹ്റൈനിൽനിന്നും; സർവീസ് ആഗസ്റ്റ് രണ്ട് മുതൽ

ടെർമിനൽ മാറിക്കയറാൻ എയർലൈൻസിന്റെ ബസ്​ ഷട്ടിൽ സർവീസ്​ നടത്തും. യാത്രക്കാർ ഹാൻഡ്​ ബാഗേജ്​ മാത്രം കൈവശം എടുത്താൽ മതിയാകും. ചെക്ക്​ ഇൻ ബാഗേജ്​ എയർലൈൻസ്​ തന്നെ ആഭ്യന്തര വിമാനത്തിൽ കയറ്റും.

MediaOne Logo

Web Desk

  • Published:

    19 July 2022 1:35 AM GMT

ഇൻഡിഗോ ഇനി ബഹ്റൈനിൽനിന്നും; സർവീസ് ആഗസ്റ്റ് രണ്ട് മുതൽ
X

മനാമ: പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ്​ ആഗസ്റ്റ്​ രണ്ട്​ മുതൽ ബഹ്​റൈനിൽനിന്ന്​ സർവീസ്​ ആരംഭിക്കുന്നു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ബുക്കിങ്​ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും മുംബൈ വഴി ആയിരിക്കും നടത്തുക. മുംബൈയിൽനിന്ന്​ ഇൻഡിഗോ ആഭ്യന്തര സർവീസ്​ നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ബഹ്​റൈനിൽനിന്ന്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ കഴിയും എന്നതാണ്​ സവിശേഷത. ആഴ്ചയിൽ എല്ലാ ദിവസവും സർവീസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. മുംബൈ എയർപോർട്ടിൽ ഇറങ്ങി ടെർമിനൽ ഒന്നിൽ നിന്ന്​ രണ്ടിലെത്തിയാണ്​ ആഭ്യന്തര റൂട്ടുകളിലേക്ക്​ യാത്ര ചെയ്യേണ്ടത്​.

ടെർമിനൽ മാറിക്കയറാൻ എയർലൈൻസിന്റെ ബസ്​ ഷട്ടിൽ സർവീസ്​ നടത്തും. യാത്രക്കാർ ഹാൻഡ്​ ബാഗേജ്​ മാത്രം കൈവശം എടുത്താൽ മതിയാകും. ചെക്ക്​ ഇൻ ബാഗേജ്​ എയർലൈൻസ്​ തന്നെ ആഭ്യന്തര വിമാനത്തിൽ കയറ്റും. കോഴിക്കോട്ടേക്കുള്ള യാത്രക്കാർക്ക്​ മുബൈയിൽ അഞ്ച്​ മണിക്കൂർ 10 മിനിറ്റ്​ കാത്തിരിപ്പുണ്ട്​. കൊച്ചിയിലേക്കുള്ള യാത്രക്കാർക്ക്​ മൂന്ന്​ മണിക്കൂർ 15 മിനിറ്റാണ്​ കാത്തിരിപ്പ്​ സമയം. മറ്റ്​ സ്ഥലങ്ങളിലേക്കും സമാന രീതിയിൽ കാത്തിരിപ്പ്​ സമയമുണ്ടാകും. ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ വരുമ്പോൾ മുംബൈയിലായിരിക്കും യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുക. ബഹ്​റൈനിൽനിന്നുള്ള യാത്രക്കാരന്​ 30 കിലോയാണ്​ ചെക്ക്​ ഇൻ ലഗേജ്​ അനുവദിക്കുന്നത്​. തുടർന്ന്​ ആഭ്യന്തര വിമാനത്തിൽ യാത്ര ചെയ്യുമ്പോഴും ഇതേ തൂക്കം തന്നെ അനുവദിക്കും. ആഗസ്​റ്റ്​ രണ്ടിന്​ ബഹ്​റൈനിൽനിന്ന്​ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും​ പുറപ്പെടുന്ന വിമാനങ്ങളിൽ 67 ദിനാറാണ്​ ടിക്കറ്റ്​ നിരക്ക്​. ബഹ്​റൈനിൽനിന്ന്​ പുലർച്ചെ ഒരു മണിക്ക്​ പുറപ്പെടുന്ന വിമാനം​ ഉച്ചക്ക്​ 2.15ന്​ കോഴിക്കോട്ടേത്തും. കോഴിക്കോട്​ നിന്ന്​ ഉച്ചക്ക്​ 2.50ന്​ പുറപ്പെട്ട്​ രാത്രി 11.35ന്​ ബഹ്​റൈനിൽ എത്തുന്ന വിധമാണ്​ സമയം ക്രമീകരിച്ചിരിക്കുന്നത്​. വേൾഡ്​ ട്രാവൽ സർവീസ്​​ ആണ്​ ബഹ്​റൈനിലെ ഇൻഡിഗോയുടെ ജനറൽ സെയിൽസ്​ ഏജന്‍റ്​.

TAGS :

Next Story