ബഹ്‌റൈനിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

- Published:
7 April 2023 12:48 PM IST

ബഹ്‌റൈനിൽ ഹമദ് ടൗണിന് സമീപം മനാമയിലേക്ക് വരുന്ന ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് ഒരാൾ മരണപ്പെട്ടു.
അപകടം നടന്നയുടൻ സംഭവ സ്ഥലത്തുനിന്നും ഡ്രൈവർ ഓടി രക്ഷപ്പെട്ടതായാണ് വിവരം. ഇയാളെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 34 വയസ്സുള്ള ഏഷ്യൻ വംശജനാണ് മരണപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Next Story
Adjust Story Font
16
