Quantcast

ബഹ്​റൈനും ഇന്ത്യയും തമ്മിൽ മികച്ച ബന്ധമെന്ന് കിരീടാവകാശി

MediaOne Logo

Web Desk

  • Published:

    9 Jun 2023 10:50 AM GMT

ബഹ്​റൈനും ഇന്ത്യയും തമ്മിൽ മികച്ച ബന്ധമെന്ന് കിരീടാവകാശി
X

ബഹ്​റൈനും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധവും വിവിധ മേഖലകളിലെ സഹകരണവും മികച്ചതാണെന്ന്​ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ അൽ ഖലീഫ വ്യക്​തമാക്കി.

ബഹ്​റൈനിലെ സേവനം അവസാനിപ്പിച്ച്​ മടങ്ങുന്ന ബഹ്​റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവയെ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ കൂടുതൽ സഹകരിക്കുന്നതിനുള്ള സാധ്യതകളും അദ്ദേഹം ആരാഞ്ഞു.

ഗുദൈബിയ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്​റൈനുമായി വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാൻ അംബാസഡർ നടത്തിയ ശ്രമങ്ങളെ ​അദ്ദേഹം അഭിനന്ദിച്ചു. ബഹ്​റൈനിലെ സേവന കാലം ധാരാളം അനുഭവങ്ങളും ഓർമകളും തന്നിൽ നിറച്ചതായി അംബാസഡർ വ്യക്​തമാക്കി.

ഭാവി ജീവിതം സന്തോഷവും സംതൃപ്​തിയും നിറഞ്ഞതാക​ട്ടെയെന്ന്​ കിരീടാവകാശി ആശംസിക്കുകയും ചെയ്​തു. തനിക്ക്​ നൽകിയ പിന്തുണക്കും സഹായത്തിനും രാജ്യത്തെ ഭരണാധികാരികൾക്ക്​ അംബാസഡർ പ്ര​ത്യേകം നന്ദി പ്രകാശിപ്പിച്ചു.

TAGS :

Next Story