Quantcast

ഫുജൈറയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

ഫുജൈറയിൽ ഫാൻസി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ഇവർ.

MediaOne Logo

Web Desk

  • Published:

    28 Oct 2022 12:47 AM IST

ഫുജൈറയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു
X

യു.എ.ഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ (43) എന്നിവരാണ് മരിച്ചത്.

മലീഹ റോഡിൽ ഇവർ സഞ്ചരിച്ച വാഹനം ടയർപൊട്ടി മറിഞ്ഞാണ് അപകടം. ഫുജൈറയിൽ ഫാൻസി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ഇവർ.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

TAGS :

Next Story