കുവൈത്തിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത: കാലാവസ്ഥാ വകുപ്പ്
ശക്തമായ മഴ ദൂരക്കാഴ്ച കുറയ്ക്കാനും സാധ്യത

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥയും ശക്തമായ മഴയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിലെ താഴ്ന്ന മർദ്ദ സംവിധാനവും ക്രമേണ ശക്തിയാർജിക്കുന്ന ഉപരിതല മർദ്ദ സംവിധാനവും ചേർന്നതാണ് ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചതെന്ന് ഡയറക്ടർ ദറാർ അൽഅലി വ്യക്തമാക്കി.
ഇന്നും നാളെയും ഇടിയോടുകൂടിയ മഴയും ബുധനാഴ്ച വൈകുന്നേരം മുതൽ വ്യാഴാഴ്ച രാവിലെ വരെ ചില ഭാഗങ്ങളിൽ കനത്ത മഴയും ഉണ്ടാകാം. ശക്തമായ മഴ ദൂരക്കാഴ്ച കുറയ്ക്കാനും സാധ്യതയുണ്ട്.. വ്യാഴാഴ്ച പുലർച്ചെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും ഇടയുണ്ട്.
കാറ്റ് തെക്കുകിഴക്കൻ ദിശയിൽനിന്ന് നേരിയതോ മിതമായതോ ആയിരിക്കും, ചില സമയങ്ങളിൽ സജീവമായി പൊടിപടലങ്ങൾക്ക് കാരണമാകാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ശനിയാഴ്ചവരെ ഇടയ്ക്കിടെ മഴ തുടർന്നേക്കാമെന്നും ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി പരിശോധിക്കണമെന്ന് പൗരന്മാരും പ്രവസികളോടും അധികൃതർ അഭ്യർഥിച്ചു.
Adjust Story Font
16

