വിമാനത്താവളത്തിലെ ഇറാൻ ആക്രമണം; കുവൈത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ
ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മരിച്ചത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. സംഭവത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി. മരിച്ചയാളുടെ കുടുംബവുമായി എംബസി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും ആവശ്യമായ പിന്തുണയും സഹായവും ലഭ്യമാക്കുന്നതിനായി അധികൃതരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്നും എംബസി അറിയിച്ചു.
കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലായിരുന്നു ആക്രമണം നടന്നത്. ഇതിൽ 63 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്കായി ഏഴ് അടിയന്തര ശസ്ത്രക്രിയകൾ നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതായി സൂചനയുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Adjust Story Font
16

