Quantcast

കുവൈത്തിൽ തമിഴ്നാട് സ്വദേശിനിയും രണ്ട് കുട്ടികളും മരിച്ച നിലയിൽ

ഫഹാഹീലിൽ ഇവർ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയാണ് അഖില മരിച്ചത്.

MediaOne Logo

Web Desk

  • Published:

    21 Feb 2023 12:36 AM IST

Tamilnadu woman and two children dead in Kuwait
X

കുവൈത്തിൽ തമിഴ്നാട് സ്വദേശിനിയെയും രണ്ട് കുട്ടികളേയും മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ചിദംബരം കടലൂർ സ്വദേശി അഖില കാർത്തികേയൻ, മക്കളായ ജീവിതേഷ്, യാഴിനി എന്നിവരാണ് മരിച്ചത്.

കുട്ടികളെ കൊലപ്പെടുത്തി അഖില ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നിഗമനം. ഫഹാഹീലിൽ ഇവർ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയാണ് അഖില മരിച്ചത്.

വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് വാതില്‍ തല്ലിപ്പൊളിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കുട്ടികളെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എഞ്ചിനീയറിങ് ബിരുദധാരിയായ അഖില വർഷങ്ങളായി കുടുംബത്തൊടൊപ്പം കുവൈത്തിലാണ് കഴിയുന്നത്. ഭർത്താവ് കാർത്തികേയൻ ഓയിൽ മേഖലയിൽ എഞ്ചിനീയറായി ജോലി ചെയ്ത് വരികയാണ്. പ്രവാസി സമൂഹത്തെ ഞെട്ടിച്ച ദാരുണ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story