മസ്‌കത്ത്-കേരള സെക്ടറിൽ സമയമാറ്റവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്
ഒക്‌ടോബർ 26 മുതലാണ് പുതിയ സമയക്രമം

Air India Express | Photo | Special Arrangement
മസ്‌കത്ത്: ഷെഡ്യൂളുകൾ വെട്ടിച്ചുരുക്കിയതിന് പിന്നാലെ മസ്‌കത്ത്-കേരള സെക്ടറിൽ സമയമാറ്റവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. ഒക്‌ടോബർ 26 മുതലാണ് പുതിയ സമയക്രമം നടപ്പിൽ വരിക. പുതിയ സമയക്രമം അനുസരിച്ച് വിമാനം മസ്‌കത്തിൽനിന്ന് ഉച്ചക്ക് 1.05ന് പുറപ്പെട്ട് കോഴിക്കോട് 6.05ന് എത്തിച്ചേരും. നേരത്തെ ഇത് പുലർച്ചെ 2.50ന് പുറപ്പെട്ട് രാവിലെ 7.55ന് കോഴിക്കോട് എത്തുന്നതായിരുന്നു.
കണ്ണൂരിലേക്ക് ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മസ്‌കത്തിൽനിന്ന് രാത്രി എട്ട് മണിക്ക് പുറപ്പെടുന്ന വിമാനം അവിടെ പുലർച്ചെ 1.10നാണ് എത്തുക. കണ്ണൂരിൽനിന്ന് വൈകുന്നേരം അഞ്ച് മണിക്ക് പുറപ്പെടുന്ന വിമാനം മസ്‌കത്തിൽ ഒമാൻ സമയം രാത്രി 7.10നും ലാൻഡ് ചെയ്യും. നേരത്തെ കണ്ണൂരിലേക്ക് മസ്‌കത്തിൽനിന്ന് എല്ലാ ദിവസവും സർവീസ് ഉണ്ടായിരുന്നു. ഓഫ് സീസണിൽ ആളുകൾ കുറഞ്ഞതോടെ സർവിസുകൾ വെട്ടിചുരുക്കി ആഴ്ചയിൽ നാല് ആക്കുകയായിരുന്നു.
പുതിയ സമയക്രമം അനുസരിച്ച് മസ്‌കത്തിൽനിന്ന് ഉച്ചക്ക് 1.05ന് പുറപ്പെട്ട് കോഴിക്കോട് 6.05നും എത്തിച്ചേരും. നേരത്തെ ഇത് പുലച്ചെ 2.50ന് പുറപ്പെട്ട് രാവിലെ 7.55ന് കോഴിക്കോട് എത്തുന്നതായിരുന്നു. ഏറ്റവും കൂടുതൽ വെട്ടിച്ചുരുക്കൽ കോഴിക്കോട്ട് റൂട്ടിലാണ്.
അതേസമയം, പുലർച്ചെ 1.05ന് മസ്‌കത്തിൽനിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 6.10 ഓടെയാണ് കൊച്ചിയിൽ എത്തുക. തിരുവനന്തപുരത്തേക്ക് രാത്രി 9.40ന് പുറപ്പെടുന്ന വിമാനം അവിടെ 3.15നും എത്തിച്ചേരും.
അതിനിടെ, ഗൾഫിൽ നിന്ന് കേരള സെക്ടറുകളിലേക്കുള്ള സർവിസുകൾ വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി.
Adjust Story Font
16

