Quantcast

ഹൃദയാഘാതം; ആലപ്പുഴ സ്വദേശിനി മസ്‌കത്തിൽ നിര്യാതയായി

ആമീറാത്ത് ഖബർസ്ഥാനിൽ ഖബറടക്കും

MediaOne Logo

Web Desk

  • Published:

    30 Aug 2025 11:01 PM IST

ഹൃദയാഘാതം; ആലപ്പുഴ സ്വദേശിനി മസ്‌കത്തിൽ നിര്യാതയായി
X

മസ്‌കത്ത്: ആലപ്പുഴ സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ മസ്‌കത്തിൽ നിര്യാതയായി. മണ്ണഞ്ചേരിയിലെ സഫീന (58) ആണ് മസ്‌കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരന്നു.

വാദി കബീറിൽ പച്ചക്കറി സെയിൽസ് ചെയ്തുവരുന്ന സുബൈറാണ് ഭർത്താവ്. നാല് മക്കളുണ്ട്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ആമീറാത്ത് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story