Quantcast

അവധിക്ക് നാട്ടിൽ പോയ പ്രവാസി മരത്തിൽ നിന്ന് വീണ് മരിച്ചു

കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി എ.കെ.അഷറഫ് (52) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-10-03 16:30:58.0

Published:

3 Oct 2025 9:25 PM IST

An expatriate who went home for vacation died after falling from a tree.
X

സലാല: അവധിക്ക് നാട്ടിൽ പോയ കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി എ.കെ.അഷറഫ് (52)നിര്യാതനായി. ഏണി വെച്ച് പ്ലാവിൽ കയറവെ വീണ് , സ്‌പൈനൽ കോഡിന് പരിക്ക് പറ്റി ചികിത്സയിലായിരുന്നു. ഖബറടക്കം വെള്ളി രാവിലെ കൊടക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി സലാലയിൽ പ്രവാസിയായിരുന്നു.

പിതാവ്: പരേതനായ മൊയ്തു, മാതാവ് :സി.കെ.അയ്ശു, ഭാര്യ: ഫൗസിയ പുതിയോട്ടിൽ, മക്കൾ: മുഹമ്മദ് അജ്ഫാൻ, മുഹമ്മദ് ആഷിഫ്, മുഹമ്മദ് തമീം, ഫാത്വിമ തഹ്‌സി. അഷറഫിന്റെ നിര്യാണത്തിൽ സലാല കെ.എം.സി.സി പ്രസിഡന്റ് വി.പി.അബ്ദുസലാം ഹാജി അനുശോചനവും പ്രാർത്ഥനയും നേർന്നു.

TAGS :

Next Story