Quantcast

വേനൽക്കാല യാത്രക്കാർക്ക് ആശ്വാസം; മെയ് 14 മുതൽ ഇൻഡിഗോ മസ്‌കത്ത് -ഹൈദരാബാദ് സർവീസ്

ദിവസേന സർവീസ്

MediaOne Logo

Web Desk

  • Published:

    30 April 2026 5:11 PM IST

IndiGo to resume Muscat-Hyderabad service from May 14
X

മസ്‌കത്ത്: മെയ് 14 മുതൽ ഇൻഡിഗോ ദിവസേനയുള്ള മസ്‌കത്ത് -ഹൈദരാബാദ് സർവീസ് പുനഃരാരംഭിക്കും. വേനൽക്കാല യാത്രക്കാർക്ക് ആശ്വാസമാകുന്നതാകും സർവീസ്. സ്‌കൂൾ അവധിയായതോടെ പ്രവാസികൾ നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനാൽ ഇന്ത്യയിലേക്കുള്ള റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം വർധിക്കും. ഈ സാഹചര്യത്തിലാണ് സർവീസ് പുനഃരാരംഭിക്കുന്നത്.

എയർലൈനിന്റെ ഷെഡ്യൂൾ അനുസരിച്ച്, ഫ്‌ളൈറ്റ് 6E 1274 2:50 AM ന് മസ്‌കത്തിൽ നിന്ന് പുറപ്പെട്ട് 7:45 AM ന് ഹൈദരാബാദിൽ എത്തും. അതേസമയം, മടക്ക വിമാനം, 6E 1273, 12:05 AM ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് 1:50 AM ന് മസ്‌കത്തിലും എത്തും.

TAGS :

Next Story