Quantcast

മസ്‌കത്തിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മരിച്ചത് കൊല്ലം കുളത്തൂപ്പുഴ സ്വദേശി

MediaOne Logo

Web Desk

  • Updated:

    2026-05-05 12:55:52.0

Published:

5 May 2026 6:20 PM IST

Malayali youth found dead in Muscat
X

മസ്‌കത്ത്: മസ്‌കത്തിലെ അൽ ഹൈലിൽ പ്രവാസി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശി രതീഷ് (43) ആണ് മരിച്ചത്. 15 വർഷത്തിലേറെയായി ഒമാനിൽ പ്രവാസിയായ രതീഷിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മസ്‌കത്ത് കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പുരോഗമിക്കുന്നു.

ഭാര്യ: സജിത സുകുമാരൻ. മക്കൾ: നിരഞ്ജൻ ആർ. പിളള, നീരജ് ആർ. പിളള. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

TAGS :

Next Story