Quantcast

30 വീടുകളിൽ മോഷണം നടത്തി: ഒമാനിൽ ഏഴ് പ്രവാസികൾ പിടിയിൽ

ഏഷ്യൻ വംശജരായ പ്രവാസികളാണ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2024-04-29 12:16:14.0

Published:

29 April 2024 4:43 PM IST

Seven expatriates arrested for stealing houses in Oman
X

മസ്‌കത്ത്: ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഷ്യൻ വംശജരായ ഏഴ് പ്രവാസികളെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് അറസ്റ്റ് ചെയ്തു. മസ്‌കത്ത്, സൗത്ത് ബാത്തിന ഗവർണറേറ്റുകളിലെ വീടുകളിലാണ് ഇവർ മോഷണം നടത്തിയത്. രാത്രിയിൽ വീടുകളിൽ നുഴഞ്ഞുകയറി ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നതായിരുന്നു പ്രവർത്തന രീതി.

കേസുകൾ പുറത്തുകൊണ്ടുവരുന്നതിൽ സഹകരിച്ചതിനും അയൽവാസികൾ വീട്ടിലില്ലാത്ത സമയത്ത് സ്വത്ത് സംരക്ഷിച്ചതിനും പൗരന്മാരെ പൊലീസ് അഭിനന്ദിച്ചു. ക്യാമറകളും ആധുനിക നിരീക്ഷണ മാർഗങ്ങളുമടക്കം സ്വത്ത് സംരക്ഷിക്കാൻ നടപടികൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും റോയൽ ഒമാൻ പൊലീസ് ചൂണ്ടിക്കാട്ടി.

TAGS :

Next Story