Quantcast

കാര്യക്ഷമതയിൽ മുമ്പന്തിയിൽ; അന്താരാഷ്ട്ര തലത്തിൽ മൂന്നാം സ്ഥാനം നേടി ഹമദ് തുറമുഖം

കോവിഡ് പ്രതിസന്ധികൾക്കിടയിലും അന്താരാഷ്ട്ര തലത്തിൽ തുറമുഖങ്ങളിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2022-05-27 18:59:28.0

Published:

27 May 2022 3:55 PM GMT

കാര്യക്ഷമതയിൽ മുമ്പന്തിയിൽ; അന്താരാഷ്ട്ര തലത്തിൽ മൂന്നാം സ്ഥാനം നേടി ഹമദ് തുറമുഖം
X

കാര്യക്ഷമതയിൽ ഹമദ് അന്താരാഷ്ട്ര തുറമുഖം മുൻ നിരയിൽ. അന്താരാഷ്ട്ര തലത്തിൽ മൂന്നാം സ്ഥാനമാണ് ഹമദ് തുറമുഖം നേടിയത്. ലോകബാങ്കിന്റെയും എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിന്റെ കണ്ടെയ്‌നർ പോർട്ട് പ്രകടന സൂചികയിലുമാണ് ഹമദ് തുറമുഖം മുൻ നിരയിലെത്തിയത്.

2021 ലെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് പട്ടിക. ലോഡിങ്ങിനും അൺലോഡിങ്ങിനുമായി കപ്പലുകൾ തുറമുഖത്ത് ചെലവഴിക്കുന്ന സമയം കൂടി പരിഗണിച്ചാണ് പ്രവർത്തനം വിലയിരുത്തിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും അന്താരാഷ്ട്ര തലത്തിൽ തുറമുഖങ്ങളിൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഹമദ് തുറമുഖത്ത് മാത്രം 1750 കപ്പലുകൾ എത്തി.

TAGS :

Next Story