അഞ്ച് ദിവസത്തെ ഈദ് അവധി കഴിഞ്ഞു; ഖത്തർ നാളെ മുതൽ സജീവമാകും
പെരുന്നാളിനോടനുബന്ധിച്ച് വ്യാഴാഴ്ച മുതലായിരുന്നു ഖത്തറിൽ പൊതു അവധി ആരംഭിച്ചത്

ദോഹ: പെരുന്നാൾ ആഘോഷവും അവധിയും കഴിഞ്ഞ് ഖത്തർ നാളെ മുതൽ സജീവമാകും. അഞ്ച് ദിവസം നീണ്ട ഈദ് അവധിക്കു ശേഷം, ഖത്തറിലെ ഗവൺമെൻറ് ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ നാളെ മുതൽ പതിവുപോലെ പ്രവർത്തനമാരംഭിക്കും. പെരുന്നാളിനോടനുബന്ധിച്ച് വ്യാഴാഴ്ച മുതലായിരുന്നു ഖത്തറിൽ പൊതു അവധി ആരംഭിച്ചത്. സ്വകാര്യ മേഖലകളിൽ ഇന്നു തന്നെ ഓഫീസുകൾ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.
അതേസമയം, പ്രധാന ആഘോഷ കേന്ദ്രങ്ങളിലെല്ലാം വൻ ജനക്കൂട്ടമാണ് അവധി ദിനങ്ങളിൽ ഒഴുകിയെത്തിയത്. വെടിക്കെട്ട് നടന്ന കതാറയും വക്‌റ സൂഖുമായിരുന്നു ഏറ്റവും തിരക്കേറിയ ഇടങ്ങൾ. സാംബ കാർണിവൽ നടന്ന മാൾ ഓഫ് ഖത്തറിലും മിശൈരിബിലും ജിവാൻ ഐലന്റിലും ഓൾഡ് ദോഹ പോർട്ടിലുമൊക്കെ കുടുംബങ്ങൾ കൂട്ടമായെത്തി. ഇത്തവണയും ഇതര ജിസിസി രാജ്യങ്ങളിൽ നിന്ന് നിരവധി പേരാണ് ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാനെത്തിയത്.
Adjust Story Font
16

